Delhi -attack
ദില്ലി: രാജ്യത്തെ ഞെട്ടിച്ച ദില്ലി കലാപത്തില്‍ പോലീസിനു നേരെ തോക്കുചൂണ്ടിയ പ്രതിക്ക് ജാമ്യം കിട്ടിയതോടെ നാട്ടുകാർ സ്വീകരിച്ചത് വൻ വരവേൽപ്പോടെ. ഷാരൂഖ് പത്താന്‍ എന്ന പ്രതിയ്ക്കാണ് പരോള്‍ ലഭിച്ചു നാട്ടിലെത്തിയപ്പോള്‍ ജനങ്ങള്‍ വന്‍വരവേല്‍പ്പ് നല്‍കിയത്. രോഗബാധിതനായ പിതാവിനെ കാണാനാണ് പ്രതിയ്‌ക്ക് നാലുമണിക്കൂര്‍ പരോള്‍ നൽകിയത്.
ദില്ലി കലാപത്തില്‍ പോലീസുകാരനെതിരെ തോക്ക് ചൂണ്ടി നില്‍ക്കുന്ന ഷാരൂഖിന്റെ ചിത്രത്തിന് മാധ്യമങ്ങളിൽ വൻ പ്രചാരമായിരുന്നു ലഭിച്ചത്. ദില്ലി കലാപത്തിന്റെ മുഖമുദ്രയായായിരുന്നു ഈ ചിത്രം അറിയപ്പെട്ടത്. ദീപക് ദഹിയ എന്ന പോലീസ് കോണ്‍സ്റ്റബിളിന് നേരെയായിരുന്നു ഷാരൂഖ് തോക്ക് ചൂണ്ടിയിരുന്നത്. ചിത്രം കുപ്രസിദ്ധമായതോടെ, വിപുലമായ തിരച്ചിലിനൊടുവിലായിരുന്നു ദില്ലി പോലിസ് ഇയാളെ പിടികൂടിയത്.
2020 ഫെബ്രുവരി മാസത്തില്‍ വടക്ക്-കിഴക്കന്‍ ദില്ലിയിൽ നടന്ന കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഒരു ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെതിരെ ന്യൂനപക്ഷ സമുദായങ്ങള്‍ ആരംഭിച്ച സമരം കലാപമായിട്ടായിരുന്നു കലാശിച്ചത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…