Monday, April 29, 2024
spot_img

ദില്ലി കലാപത്തില്‍ പോലീസുകാരനെതിരെ തോക്ക് ചൂണ്ടിയ പ്രതിക്ക് പിതാവിനെ കാണാൻ ജാമ്യം; നാട്ടിലെത്തിയ പ്രതിക്ക് വൻ വരവേൽപ്പ്

ദില്ലി: രാജ്യത്തെ ഞെട്ടിച്ച ദില്ലി കലാപത്തില്‍ പോലീസിനു നേരെ തോക്കുചൂണ്ടിയ പ്രതിക്ക് ജാമ്യം കിട്ടിയതോടെ നാട്ടുകാർ സ്വീകരിച്ചത് വൻ വരവേൽപ്പോടെ. ഷാരൂഖ് പത്താന്‍ എന്ന പ്രതിയ്ക്കാണ് പരോള്‍ ലഭിച്ചു നാട്ടിലെത്തിയപ്പോള്‍ ജനങ്ങള്‍ വന്‍വരവേല്‍പ്പ് നല്‍കിയത്. രോഗബാധിതനായ പിതാവിനെ കാണാനാണ് പ്രതിയ്‌ക്ക് നാലുമണിക്കൂര്‍ പരോള്‍ നൽകിയത്.

ദില്ലി കലാപത്തില്‍ പോലീസുകാരനെതിരെ തോക്ക് ചൂണ്ടി നില്‍ക്കുന്ന ഷാരൂഖിന്റെ ചിത്രത്തിന് മാധ്യമങ്ങളിൽ വൻ പ്രചാരമായിരുന്നു ലഭിച്ചത്. ദില്ലി കലാപത്തിന്റെ മുഖമുദ്രയായായിരുന്നു ഈ ചിത്രം അറിയപ്പെട്ടത്. ദീപക് ദഹിയ എന്ന പോലീസ് കോണ്‍സ്റ്റബിളിന് നേരെയായിരുന്നു ഷാരൂഖ് തോക്ക് ചൂണ്ടിയിരുന്നത്. ചിത്രം കുപ്രസിദ്ധമായതോടെ, വിപുലമായ തിരച്ചിലിനൊടുവിലായിരുന്നു ദില്ലി പോലിസ് ഇയാളെ പിടികൂടിയത്.

2020 ഫെബ്രുവരി മാസത്തില്‍ വടക്ക്-കിഴക്കന്‍ ദില്ലിയിൽ നടന്ന കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഒരു ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെതിരെ ന്യൂനപക്ഷ സമുദായങ്ങള്‍ ആരംഭിച്ച സമരം കലാപമായിട്ടായിരുന്നു കലാശിച്ചത്.

Related Articles

Latest Articles