ജലജ് ദിര്,അശ്വനി ദി
മുംബൈ : പ്രമുഖ ബോളിവുഡ് സംവിധായകന് അശ്വനി ദിറിന്റെ മകന് ജലജ് ദിര്(18) കാറപകടത്തില്‍ മരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മുംബൈയിലെ വില്‍ പാര്‍ലേ വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ വെച്ചായിരുന്നു ജലജും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് അപകടമുണ്ടായത്. ജലജിന്റെ സുഹൃത്തായ സഹില്‍ ആയിരുന്നു അപകടസമയത്ത് കാറോടിച്ചിരുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സഹിലും മറ്റൊരു സുഹൃത്തായ ജിദാനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ജലജിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ജോഗേശ്വരി ഈസ്റ്റ് ആശുപത്രിയിലും പിന്നീട് കോകിലബെന്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കൂട്ടുകാരന്റെ വീട്ടില്‍ നിന്ന് മദ്യപിച്ചതിന് ശേഷം വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സഹില്‍ ജലജിന്റെ വീട്ടിലെത്തിയത്. പുലർച്ചെ 3 മണിയോടെയാണ് ഡ്രൈവിനായി മൂവരും പുറത്തിറങ്ങിയത്. ആദ്യം ജിദാനായിരുന്നു കാറോടിച്ചിരുന്നത്. പിന്നീട് സഹില്‍ ഡ്രൈവിങ് ഏറ്റെടുത്തു. 120-150 കിലോമീറ്റര്‍ വേഗതയിലാണ് സഹില്‍ കാറോടിച്ചിരുന്നതെന്ന് ജിദാന്‍ പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞു. ജിദാന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് സഹിലിനെ അറസ്റ്റ് ചെയ്തു.
ഹിറ്റ് ചിത്രങ്ങളായ സണ്‍ ഓഫ് സര്‍ദാര്‍, വണ്‍ ടു ത്രീ, ഗസ്റ്റ് ഇന്‍ ലണ്ടന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അശ്വനി ദിര്. സിനിമകള്‍ക്ക് പുറമേ നിരവധി ടിവി സീരിയലുകളും അശ്വ സംവിധാനം ചെയ്തിട്ടുണ്ട്.
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…
ഭാരതത്തിന്റെ പൗരാണിക വിശ്വാസങ്ങളുടെയും പ്രകൃതി ആരാധനാ പാരമ്പര്യത്തിന്റെയും മഹത്തായ അടയാളമായ ഛഠ് മഹാപർവത്തിന് ഭക്തിനിർഭരമായ സമാപനം. നവംബർ 16-ന് പുലർച്ചെ…
2027 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് എംപിയും ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതുമായ…