Tuesday, December 16, 2025

ജസ്ന തിരോധാനം! കേസ് ഇന്ന് കോടതിയിൽ ;വിധി പറയാനും സാധ്യത

തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോള്‍ സിബിഐ കേസ് ഡയറി സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷം ഇന്ന് കോടതി വിധി പറയാനും സാധ്യതയുണ്ട്. ഇതിനിടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജസ്നയുടെ പിതാവ് ജെയിംസ് കോടതിയില്‍ തെളിവുകളും സമര്‍പ്പിച്ചിരുന്നു.

മുദ്രവെച്ച കവറിലാണ് ഇവ സമര്‍പ്പിച്ചത്. കേസില്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ജസ്‌ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കണമെന്നും കാണിച്ച് നേരത്തെ സിബിഐ കോടതിയില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജസ്‌നയെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്. ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുത്തത്.

Related Articles

Latest Articles