Kerala

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി;സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം;റാണി ജോർജ് സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം.ഐഎഎസ് തലപ്പത്തുള്ള അഴിച്ചുപണിയുടെ ഭാഗമായാണ് സ്ഥലം മാറ്റം. സാംസ്കാരിക സെക്രട്ടറി റാണി ജോർജിനെ സാമൂഹികനീതി വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. കാർഷിക പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് കാർഷിക ഉൽപ്പാദന കമ്മിഷണറുടെ ചുമതല അധികമായി വഹിക്കും. കേന്ദ്ര ഡപ്യൂട്ടേഷനിൽ നിന്ന് മടങ്ങി എത്തുന്ന അശോക് കുമാർ സിങ്ങിനെ ജലവിഭവ സെക്രട്ടറിയായി നിയമിച്ചു.

സഹകരണ സെക്രട്ടറി മിനി ആന്റണിക്ക് സാംസ്കാരിക സെക്രട്ടറിയുടെ അധിക ചുമതല നൽകി. ജലവിഭവ സെക്രട്ടറി പ്രണബ് ജ്യോതിനാഥിനെ കായിക യുവജനക്ഷേമ സെക്രട്ടറിയായി നിയമിച്ചു. തുറമുഖ സെക്രട്ടറി കെ.ബിജുവിനെ പിഡബ്ല്യുഡി സെക്രട്ടറിയാക്കി. പിഡബ്ല്യുഡി സെക്രട്ടറി അജിത് കുമാറിന് തൊഴിൽ വകുപ്പിലാണ് നിയമനം.

റൂറൽ ഡവലപ്മെന്റ് കമ്മിഷണർ എം.ജി.രാജമാണിക്യത്തിനു റവന്യൂ (ദേവസ്വം) സ്പെഷൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി. പാലക്കാട് കലക്ടർ ജോഷി മൃൺമയിയെ നാഷണൽ ഹെൽത്ത് മിഷന്റെ സംസ്ഥാന മിഷൻ ഡയറക്ടറായി നിയമിച്ചു. നാഷണൽ ഹെൽത്ത് മിഷന്റെ സംസ്ഥാന മിഷൻ ഡയറക്ടറായിരുന്ന ഡോ.എസ്.ചിത്രയെ പാലക്കാട് കലക്ടറായി നിയമിച്ചു.

Anandhu Ajitha

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

8 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

8 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

9 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

9 hours ago