Tuesday, December 16, 2025

മേടമാസ പൊൻ പുലരിയിൽ ഒരു വിഷുക്കാലം കൂടി..ശബരിമല ശ്രീകോവിലിൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം നാളെ മുതൽ; വിതരണോദ്‌ഘാടനം മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും

ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം പതിച്ച സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനമായ നാളെ ആരംഭിക്കും. വിതരണോദ്‌ഘാടനം രാവിലെ 8 മണിക്ക് കൊടിമരചുവട്ടിൽ വച്ചു നടക്കുന്ന ചടങ്ങിൽ ദേവസ്വം – സഹകരണ- തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവ്വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം അഡ്വ. എ. അജികുമാർ എന്നിവർ സന്നിഹിതരായിരുന്നു.

ഓൺലൈനിലൂടെ ആദ്യം ബുക്ക് ചെയ്ത ഭക്തരിൽ നിന്നും തെരെഞ്ഞെടുത്തയാൾക്കാണ് ആദ്യ ലോക്കറ്റ് കൈമാറുന്നത്. രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള ലോക്കറ്റുകൾ ലഭ്യമാണ്. രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300/- രൂപയും നാല് ഗ്രാം സ്വർണ ലോക്കറ്റിന് 38,600/- രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റ് 77,200/- രൂപയുമാണ് നിരക്ക്. WWW.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വഴി ബുക്ക് ചെയ്ത ലോക്കറ്റുകൾ ശബരിമല സന്നിധാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്ന് ഭക്തർക്ക് കൈപ്പറ്റാവുന്നതാണ്.

Related Articles

Latest Articles