Thursday, December 11, 2025

ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുന്നു; മരണം 66 കടന്നു; രക്ഷാ ദൗത്യത്തിൽ അണിചേർന്ന് ഇന്ത്യയുടെ ഓപ്പറേഷൻ സാഗർ ബന്ധു; ആറര ടൺ അവശ്യ വസ്‌തുക്കൾ കൈമാറി

കൊളംബോ: ശ്രീലങ്കയിൽ വൻ നാശനഷ്‌ടം വിതച്ച് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഡിറ്റ് വാ ചുഴലിക്കാറ്റ്. ദുരന്തത്തിൽ 66 മരണങ്ങൾ സ്ഥിരീകരിച്ചു. നിരവധിപേരെ കാണാനില്ല. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോ പ്രളയഭീതിയിലായി. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വിനോദ സഞ്ചാര കേന്ദ്രമായ കാൻഡി ഒറ്റപ്പെട്ടു. രാജ്യത്ത് ട്രെയിൻ ഗതാഗതം നിർത്തിവച്ചു. വിമാനങ്ങൾ ഇന്ത്യൻ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. പ്രളയത്തിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. രക്ഷാ ദൗത്യം പുരോഗമിക്കുന്നു. കാറ്റ് ഇപ്പോൾ തമിഴ്‌നാട് തീരത്തേക്ക് നീങ്ങുകയാണ്.

രക്ഷാദൗത്യത്തിൽ ഇന്ത്യയും പങ്കുചേരുകയാണ്. ഇന്ത്യൻ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകൾ ശ്രീലങ്കയിലെത്തി. ഐ എൻ എസ് വിക്രാന്തും ഐ എൻ എസ് ഉദയഗിരിയുമാണ് ഓപ്പറേഷൻ സാഗർബന്ധു എന്ന രക്ഷാ ദൗത്യത്തിൽ പങ്കെടുക്കുന്നത്. പ്രളയക്കെടുതിയിലായ ശ്രീലങ്കയ്ക്ക് നാലര ടൺ ഭക്ഷ്യ വസ്തുക്കളും രണ്ടര ടൺ മറ്റ് ആവശ്യവസ്തുക്കളും ഇന്ത്യ കൈമാറി.

ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുന്നതിനാൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശ്, പുതുച്ചേരി തീരങ്ങളും കനത്ത ജാഗ്രതയിലാണ്. കേരളത്തിലും മഴകനക്കാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ വിലക്കുണ്ട്

Related Articles

Latest Articles