India

വകുപ്പു വിഭജനത്തിലും ഡി.കെ.ശിവകുമാറിന് അവഗണന;കർണാടകയിൽ പ്രധാന വകുപ്പുകളെല്ലാം പോക്കറ്റിലാക്കി സിദ്ധരാമയ്യ

ബെംഗളൂരു : കർണാടകയിൽ വകുപ്പു വിഭജനത്തിലും ഡി.കെ.ശിവകുമാറിന് അവഗണന. മുഖ്യമന്ത്രി സ്ഥാനം നേടിയെടുത്തതിനു പിന്നാലെ വകുപ്പു വിഭജനത്തിലും സിദ്ധരാമയ്യയ്ക്ക് വൻ നേട്ടമാണ് ഉണ്ടാക്കിയത് . ധനകാര്യം, കാബിനറ്റ് അഫയേഴ്സ്, ബ്യൂറോക്രസി ആൻഡ് ഇന്റലിജൻസ് തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം സിദ്ധരാമയ്യ പോക്കറ്റിലാക്കിയെന്നാണ് വിവരം. കർണാടകയിൽ അനുകൂല ജനവിധിയുണ്ടാക്കുന്നതിൽ നിർണ്ണായക സ്ഥാനം വഹിച്ചിട്ടും കേന്ദ്ര നേതൃത്വം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒതുക്കിയ പിസിസി അദ്ധ്യക്ഷൻ കൂടിയായ ഡി.കെ.ശിവകുമാറിന് ജലവിഭവം, ബെംഗളൂരു വികസന വകുപ്പുകളാണ് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി ഇന്ന് 24 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞ ദിവസം 10 പേർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. മന്ത്രിസഭാ വികസനം പൂർത്തിയായ സാഹചര്യത്തിലാണ് വകുപ്പു വിഭജനത്തിൽ ചർച്ച തുടരുന്നത്. നേരത്തെ മുഖ്യമന്ത്രിക്കസേരയിൽ സിദ്ധരാമയ്യയും ശിവകുമാറുംതമ്മിലുള്ള വടംവലി രൂക്ഷമായതോടെ മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് കോൺഗ്രസ് ഹൈക്കമാൻഡിന് അന്തിമ തീരുമാനം കൈക്കൊള്ളാനായത്.

ഇതിനു പിന്നാലെ മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിലും സിദ്ധരാമയ്യയ്ക്കും ഡി.കെ.ശിവകുമാറിനുമിടയിൽ തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു

Anandhu Ajitha

Recent Posts

വീണാ വിജയൻറെ വിദേശ അക്കൗണ്ടുകളിൽ എത്തിയ പണം മസാല ബോണ്ട് കള്ളപ്പണമോ ?

ഷോൺ ജോർജിന് വിവരം നൽകുന്നത് സിപിഎമ്മിലെ ഉന്നതൻ ? പുതിയ വെളിപ്പെടുത്തലുകളിൽ ഇ ഡി അന്വേഷണം ഉടൻ ? #shonegeorge…

2 hours ago

നരേന്ദ്രമോദി ഗാന്ധിജിയെ അറിയില്ലെന്നു പറഞ്ഞോ ? ഗാന്ധി സിനിമയെകുറിച്ചു പറഞ്ഞത് ഇതാണ്..കേട്ടു നോക്കൂ..

പ്രധാനമന്ത്രി നരേന്ദ്രമോദി 15 ലക്ഷം തരാമെന്നു പറഞ്ഞ് പറ്റിച്ചു എന്ന ആരോപണം ഇപ്പോള്‍ ആരും പറയാറില്ല. കാരണം മോദി എന്താണ്…

2 hours ago

നര്‍മ്മദാപരിക്രണം നടത്തിയ മലയാളി ഗണേഷ് കെ അയ്യരുടെ വിചിത്രാനുഭവങ്ങള്‍ | അഭിമുഖം

മൂന്നു സംസ്ഥാനങ്ങളിലെ ജലസമൃദ്ധിയാണ് നര്‍മ്മദാ നദി. മദ്ധ്യപ്രദേശ് , മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി അറബിക്കടലില്‍ പതിക്കുന്നു. നര്‍മ്മദാ…

2 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു !അവസാനഘട്ട പോളിങ് മറ്റന്നാൾ

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാമത്തെയും ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ട…

3 hours ago

ഹിന്ദു- മുസ്ളിം വിവാഹങ്ങള്‍ സാധുവല്ല| വിഗ്രഹാരാധകരുമായി മുസ്ളിങ്ങള്‍ക്ക് വിവാഹ ബന്ധം പാടില്ല

മുഹമ്മദന്‍ നിയമമനുസരിച്ച്, വിഗ്രഹാരാധകരോ അഗ്നി ആരാധകരോ ആയവരുമായുള്ള വിവാഹം സാധുവായ വിവാഹമല്ല. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍…

3 hours ago