കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്നത്തെക്കാലത്ത് മൊബൈല്‍ ഫോണുകളുടെ ഉപയോഗം വളരെ സാധാരണമായിരിക്കുകയാണ്. അത് ഗ്രാമ പ്രദേശങ്ങളിലായാലും നഗരങ്ങളിലായാലും കുട്ടികളായാലും പ്രായമുളളവരായാലും എല്ലാവരുടെയും കയ്യില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ കാണും. ഒരു തരത്തില്‍ സ്മാര്‍ട്ട്ഫോണ്‍ ആളുകളുടെ ജീവിതം വളരെ എളുപ്പമാക്കി എന്നു പറയാം. ഫോണിലൂടെ നാം സാങ്കേതികവിദ്യയുടെ വലിയൊരു ലോകവുമായി ബന്ധപ്പെടുന്നു.
അതേസമയം മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം നമ്മെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ചും ചെറിയ കുട്ടികളെ. സ്മാര്‍ട്ട്‌ഫോണുകളുടെ അമിത ഉപയോഗം കുട്ടികളില്‍ പല രോഗങ്ങള്‍ക്കും കാരണമായേക്കാം. ചില കുട്ടികള്‍ വിഷാദരോഗത്തിന് ഇരയാകുന്നു, ചിലര്‍ ഫോണ്‍ നല്‍കിയില്ലെങ്കില്‍ കഴിക്കാനോ കുടിക്കാനോ വിസമ്മതിക്കുന്നു. ഇതുപോലെ മിക്ക കുട്ടികളും ഫോണ്‍ അഡിക്ഷന്റെ ഇരകളായിത്തീരുന്നു. ഇത് അവരുടെ മാനസിക വളര്‍ച്ചയെയും ശാരീരിക വളര്‍ച്ചയെയും ബാധിക്കുന്നു. കാരണം കുട്ടികള്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ കൂടുതലായാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്.
ഫോണ്‍ അഡിക്ഷന്റെ ദോഷങ്ങള്‍?
ഇക്കാലത്ത് കുട്ടികളുടെ കൈകളില്‍ പുസ്തകങ്ങളേക്കാള്‍ മൊബൈല്‍ ഫോണുകളാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് അവരുടെ ആരോഗ്യത്തെ ബാധിക്കും. സ്മാര്‍ട്ട് ഫോണുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് മൂലം കുട്ടികളില്‍ പല രോഗങ്ങളുമുണ്ടാകുമെന്ന് സൈക്യാട്രിസ്റ്റായ ഡോ. ഭാവ്ന അഭിപ്രായപ്പെട്ടു. ഇതുമൂലം കുട്ടികളില്‍ ഉറക്കക്കുറവ്, ക്ഷോഭം, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. തല വേദന, കാഴ്ചക്കുറവ്, കണ്ണിന് വേദന തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. ഇതുകൂടാതെ ചില കുട്ടികള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍, പൊണ്ണത്തടി, വിഷാദരോഗം തുടങ്ങിയ രോഗങ്ങളും ഉണ്ടാകാനിടയുണ്ട്.
രക്ഷിതാക്കള്‍ ശ്രദ്ധിക്കണം
ഫോണ്‍ അഡിക്ഷനില്‍ നിന്ന് കുട്ടികളെ അകറ്റാന്‍ മാതാപിതാക്കള്‍ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഡോക്ടര്‍ പറയുന്നു. ഇതിനായി മാതാപിതാക്കള്‍ സ്വയം ഫോണില്‍ നിന്ന് അകന്ന് നില്‍ക്കണം. എന്തെന്നാല്‍ കുട്ടികള്‍ ഏത് ശീലവും പഠിക്കുന്നത് അവരുടെ മാതാപിതാക്കളില്‍ നിന്നാണ്. രക്ഷിതാക്കള്‍ തന്നെ കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് കുട്ടികളിലും നേരിട്ട് സ്വാധീനം ചെലുത്തും. അതുകൊണ്ട് തന്നെ രക്ഷിതാക്കളും ഫോണ്‍ ഉപയോഗം കുറയ്ക്കണം. ഇത് കൂടാതെ കുട്ടികളോട് സംസാരിക്കുകയും അവര്‍ക്കൊപ്പം കളിക്കുകയുമൊക്കെ വേണം. കുട്ടികളെ പുറത്ത് കൊണ്ടുപോയി ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കാനും ശ്രദ്ധിക്കണം. കുട്ടി ഫോണിനായി വീണ്ടും വീണ്ടും നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ എന്തെങ്കിലുമൊക്കെ പുതിയ കാര്യങ്ങള്‍ പറഞ്ഞ് കുട്ടികളുടെ മനസ് തിരിച്ചുവിടുകയും വേണം.
ഫോണിന്റെ ദോഷം കുട്ടികളോട് പറയണം
ഫോണിനായി വാശിപിടിക്കുന്ന കുട്ടികളെ മിക്ക രക്ഷിതാക്കളും ശകാരിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ വഴക്ക് പറയുന്നതിലൂടെ കുട്ടികളില്‍ അക്രമവാസനയുണ്ടാകാം. അതിനാല്‍ മാതാപിതാക്കള്‍ കുട്ടികളോട് വളരെ സ്‌നേഹത്തോടെ സംസാരിക്കണം. കുട്ടി ഫോണിനായി നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങിയാല്‍ അതിന്റെ ദോഷങ്ങള്‍ പറയുന്നതിനൊപ്പം അത് സ്‌നേഹത്തോടെ വിശദീകരിക്കുകയും വേണം. കാരണം കുട്ടി ഫോണിന് അടിമയായെങ്കില്‍ ഫോണ്‍ നല്‍കിയില്ലെങ്കില്‍ കുട്ടിയ്ക്ക് വിഷാദരോഗമുണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, കുട്ടിയോട് കഴിയുന്നത്ര സ്‌നേഹത്തില്‍ സംസാരിക്കാന്‍ ശ്രമിക്കണം. അതുപോലെ, ആവശ്യമെങ്കില്‍, കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസിനും അസൈന്‍മെന്റുകള്‍ ചെയ്യാനും ഫോണ്‍ നല്‍കാവുന്നതാണ്. എന്നാല്‍ കുട്ടിയുടെ ഫോണിന്റെ സ്‌ക്രീന്‍ സമയം ശ്രദ്ധിക്കണം.
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…