Health

രാവിലെ എഴുന്നേറ്റ് നടക്കാറുണ്ടോ ?ഇതിലുംവലിയ ഗുണങ്ങൾ ശരീരത്തിന് വേറെ ലഭിക്കാനില്ലെന്ന് ആരോഗ്യവിദഗ്ധർ,അറിയേണ്ടതെല്ലാം

രാവിലെ എഴുന്നേറ്റ് കുറച്ചുസമയം നടക്കുന്ന ശീലം നിങ്ങൾക്കുണ്ടോ?അതിനോളം ഗുണം വേറെ ഒന്നിനും ഇല്ലെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യവിദഗ്ധർ.പ്രഭാതനടത്തം നല്ലതാണെന്ന് പറയുന്നതിന്റെ കാരണങ്ങൾ ഇവയാണ്

ശരീരഭാരം കുറയ്ക്കണം എന്ന് ആ​ഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ വ്യായാമമാണ് പ്രഭാത നടത്തം. ഉറക്കത്തിൽ നിന്നുണർന്ന് വിശ്രമം അവസാനിപ്പിച്ചുകൊണ്ട് രാവിലെ നടക്കാനിറങ്ങുമ്പോൾ അത് ചയാപചയ സംവിധാനത്തെയും ഉണർത്തും. കൂടുതൽ വേഹഹത്തിൽ കലോറി കത്തിക്കാൻ ഇതുവഴി ശരീരത്തിനാകും. മിതമായ വേഗത്തിൽ അര മണിക്കൂറെങ്കിലും നടന്നാൽ പോലും 150 കലോറി വരെ കത്തിച്ചുകളയാൻ കഴിയും.

രാവിലെ കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുമ്പുതന്നെ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും ഉയരാനും എൻഡോക്രൈൻ ഗ്രന്ഥികൾ കൂടുതൽ ഹോർമോണുകൾ ഉത്പാദിപ്പിക്കാനും തുടങ്ങും. പ്രഭാത നടത്തം ഹൃദയമിടിപ്പും രക്തസമ്മർദവുമെല്ലാം നിയന്ത്രണത്തിൽ നിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

‌ രോ​ഗങ്ങളൊന്നും അലട്ടാതെ ആരോഗ്യത്തോടെ ജീവിക്കാനാണ് എല്ലാവരുടെയും ആ​ഗ്രഹം. രാവിലെയുള്ള നടത്തം ശരീരത്തിൻറെ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ഊർജവും കരുത്തും ഫ്ളെക്സിബിലിറ്റിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നതുമാണ്.

‌ ദിവസവുമുള്ള നടത്തവും പോഷക സമ്പുഷ്ടമായ ഭക്ഷണവും എല്ലുകളെ ശക്തിപ്പെടുത്തും. 50 വയസ്സ് പിന്നിട്ടവർക്ക് എല്ലുകൾ നശിക്കുന്നതിൻറെ നിരക്ക് വർധിക്കുന്നതുമൂലം ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങളുണ്ടാകും. ഇത്തരം അവസ്ഥകൾ വൈകിപ്പിക്കാനും ദീർഘകാലം ആരുടെയും സഹായമില്ലാതെ നടക്കാനുമൊക്കെ ആ​ഗ്രഹിക്കുന്നവർ ഇനി ദിവസവും രാവിലെ എഴുന്നേറ്റ് നടക്കാൻ തുടങ്ങണം.

Anusha PV

Recent Posts

ഹർദീപ് സിങ് നിജ്ജർ കൊലപാതകം; ഒരാളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി കാനഡ; പിടിയിലായത്അമർദീപ് സിങ്

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിൽ നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ. കാനഡയിൽ താമസിക്കുന്ന 22 കാരനായ…

13 mins ago

ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുത്ത് പോലീസ്

ഹൈദരബാദ്: ആന്ധ്രയിൽ വൈഎസ്ആർസിപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത തെലുഗ് സൂപ്പർ താരം അല്ലു അർജുനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ്…

24 mins ago

മൂന്ന് നിലകളുള്ള ശ്രീകോവിൽ , 18 മീറ്റർ ഉയരം, 51 മീറ്റർ ചുറ്റളവ്!1500 വർഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ ശ്രീകോവിലുമായി ക്ഷേത്രം പുനർജനിക്കുന്നു

കോഴിക്കോട്: 1500 വർഷത്തോളം പഴക്കമുള്ളതും, ഏഴു നൂറ്റാണ്ടുകൾക്കു മുമ്പ് മൺമറഞ്ഞതുമായ സുബ്രഹ്മണ്യ ക്ഷേത്രം പുനഃപ്രതിഷ്ഠയ്‌ക്കൊരുങ്ങുന്നു. കോഴിക്കോട് സൈബർ പാർക്കിന് സമീപം…

27 mins ago

ആ കട്ടിൽ കണ്ട് പനിക്കേണ്ട! കെജ്‌രിവാളിന് ചുട്ട മറുപടിയുമായി അമിത് ഷായും ബിജെപിയും

ദില്ലി: മൂന്നാം തവണ നരേന്ദ്രമോദി പ്രധാനമന്ത്രിയായാലും 75 വയസ്സാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്ക് ചുട്ട…

28 mins ago

കരമന അഖിൽ വധക്കേസ്; മുഖ്യപ്രതി അഖിൽ അപ്പു തമിഴ്നാട്ടിൽ നിന്നും പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അഖിൽ അപ്പു എന്നയാളാണ് തമിഴ്നാട്ടിൽ നിന്നും പിടിയിലായത്. കൊലപാതകം നടത്തിയ…

1 hour ago