മറ്റേതൊരു അവയവത്തിന്റെ ആരോഗ്യത്തിലും കാണിക്കുന്ന ശ്രദ്ധ പല്ലിന്റെ കാര്യത്തിലും കാണിക്കണം. പലപ്പോഴും നിസാരമെന്ന് കരുതുന്ന കാര്യങ്ങൾ പല്ലിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. കഴിക്കുന്ന ഭക്ഷണം പല്ലിനെ ഏത് രീതിയിൽ ബാധിക്കും എന്ന് ചിന്തിക്കാതെ പോലുമാണ് നമ്മൾ പലതും വായിലിട്ട് ചവച്ചരയ്ക്കുന്നത്.
പല്ലിന്റെ ആരോഗ്യത്തിനായി ഉപേക്ഷിക്കേണ്ടവ
ബ്രെഡ്
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ വൈറ്റ് ബ്രെഡ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പല്ലിനെ പ്രതികൂലമായി ബാധിക്കും. ദഹനപ്രക്രിയയിൽ ഇവ അസിഡിക് ഉപോൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യും. ഇത് പല്ലിലെ ധാതുക്കൾ നഷ്ടമാകാൻ കാരണമാകും. പതിവായി ഇത്തരം ഭക്ഷണം കഴിക്കുമ്പോൾ പല്ലിൽ കാവിറ്റി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഉരുളക്കിഴങ്ങ് ചിപ്‌സ്
ബ്രെഡ്ഡിൽ എന്നപോലെ ഉരുളക്കിഴങ്ങ് ചിപ്‌സിലും കാർബോഹൈഡ്രേറ്റ് കൂടുതലാണ്. അന്നജം അടങ്ങിയ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുമ്പോൾ ബാക്ടീരിയ പിടിമുറുക്കാൻ തുടങ്ങും. മാത്രമല്ല ചിപ്‌സ് കഴിക്കുമ്പോൾ ചെറിയ കഷ്ണങ്ങൾ പല്ലുകൾക്കിടയിൽ കുടുങ്ങുകയും ശരിയായി നീക്കം ചെയ്തില്ലെങ്കിൽ അവ അഴുകുകയും ചെയ്യും.
മിഠായികളും ചോക്ലേറ്റും
മിഠായികളും ചോക്ലേറ്റും പല്ലിന് കേടുവരുത്തും എന്ന കാര്യത്തിൽ സംശയമില്ല. സ്ഥിരമായി ഇവ കഴിക്കുന്നത് പല്ലുകൾക്കും മോണകൾക്കും ഗുരുതരമായ തകരാറുണ്ടാക്കും.
ഫ്രൂട്ട് ജ്യൂസ്
ഓറഞ്ച്, മുന്തിരി, നാരങ്ങ മുതലായവയുടെ ജ്യൂസ് പതിവാക്കുന്നവർ പല്ലിനെ മറക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇവയുടെ അസിഡിക് സ്വഭാവത്തിന് പുറമേ ഇത്തരം ജ്യൂസുകൾ തയ്യാറാക്കുമ്പോൾ നമ്മൾ പഞ്ചസാരയും ചേർക്കും. വീട്ടിൽ തയ്യാറാക്കുന്നവയേക്കാൾ അധികമായിരിക്കും പാക്കറ്റിൽ കിട്ടുന്ന ജ്യൂസിലെ പഞ്ചസാരയുടെ അളവ്. ആസിഡും പഞ്ചസാരയും ഒന്നിക്കുമ്പോൾ പല്ലിൽ സാരമായ പ്രശ്‌നം സൃഷ്ടിക്കും.
സോഡ, കാർബണേറ്റഡ് പാനീയങ്ങൾ
സോഡയും കാർബണേറ്റഡ് പാനീയങ്ങളുമൊക്കെ ഷുഗർ അമിതമായി അടങ്ങിയിട്ടുള്ളതാണ്. ഇത്തരം പാനീയങ്ങൾ കുടിക്കുന്നത് പല്ലിന്റെ ഇനാമൽ തകർക്കാൻ കാരണമാകും. അതുകൊണ്ട് ഇവ കുടിച്ചാലും ഉടനടി പല്ല് തേക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. അതുപോലെതന്നെ ഇവ കുടിക്കുമ്പോൾ അധികനേരം വായിൽ വച്ചുകൊണ്ടിരിക്കുകയും ചെയ്യരുത്.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…