Do you have the guts to release the CCTV footage of the Cliff House on the dates the Chief Minister met me; Swapna Suresh challenged the Chief Minister
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആഞ്ഞടിച്ച് സ്വപ്ന സുരേഷ്. നിയമസഭയിൽ സ്വപ്നയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇങ്ങനെ പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്നാണ് സ്വപ്ന സുരേഷ് ചോദിക്കുന്നത്. ജോലി സംബന്ധമായും അല്ലാതെയും നിരവധി തവണ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസുകൾക്ക് വേണ്ടി മണിക്കൂറുകൾ ക്ലിഫ് ഹൗസിൽ വച്ച് ചർച്ച നടത്തിയിട്ടുണ്ട്. എന്നിട്ടാണ് തന്നെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ നട്ടാൽ കുരുക്കാത്ത പെരുംനുണ പറച്ചിൽ.
ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം തനിച്ചും മുഖ്യമന്ത്രിയോട് സംസാരിച്ചിണ്ടെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. ഞാൻ നിരവധി തവണ വിവിധ രാജ്യങ്ങളിൽ പോയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ്സുകൾക്കായി മാത്രം വിവിധ രാജ്യങ്ങളിലാണ് ഞാൻ പോയിട്ടുള്ളത്. എന്നിട്ടും എന്നെ കണ്ടിട്ടില്ല പോലും. എങ്ങനെ ഇത്തരത്തിൽ പെരുംനുണ പറയാൻ മുഖ്യമന്ത്രിക്ക് കഴിയുന്നുവെന്നും സ്വപ്ന സുരേഷ് ഇരട്ടചങ്കനെതിരെ ആഞ്ഞടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ താൻ കണ്ട തീയതികൾ അറിയാമെന്നും അത് ഉടൻ തന്നെ പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. അതുമാത്രമല്ല, അന്നേ ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും സ്വപ്ന വെല്ലുവിളിച്ചു. സഭയിൽ വെറുതെ പ്രസ്താവന മാത്രം നടത്തിയിട്ട് കാര്യമില്ല. മുഖ്യമന്ത്രി പറയുന്നതിന് തെളിവുകൾ നിരത്തണമെന്നും സ്വപ്ന ആരോപിച്ചു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…