General

ഓർമ്മയുണ്ടോ പാകിസ്ഥാനെ?? ഓപ്പറേഷൻ സിന്ദൂരിൽ വനിതാ പൈലറ്റിനെ അറസ്റ്റ് ചെയ്തു എന്ന വ്യാജ പ്രചരണം പടച്ചുവിട്ട പാക്കികൾ ; രാഷ്ട്രപതിക്കൊപ്പം ശത്രു രാജ്യങ്ങളുടെ പേടി സ്വപ്നമായ റഫാല്‍ പറത്തി ശിവാംഗി സിങ് .

ദില്ലി : ഇന്ത്യൻ വ്യോമസേനയുടെ അംബാല വ്യോമതാവളത്തിൽ ഇന്ന് ഇന്ത്യയുടെ അത്യാധുനിക 4.5 തലമുറ യുദ്ധവിമാനമായ റാഫേലിൽ രാഷ്ട്രപതി ദ്രൗപതി മുർമു പറന്നുയർന്ന ചരിത്രദിനം ആണ് ഇന്ന് .ഹരിയാണയിലെ അംബാല വ്യോമത്താവളത്തില്‍നിന്നാണ് രാഷ്ട്രപതി റഫാല്‍ യുദ്ധവിമാനത്തില്‍ അര മണിക്കൂറോളം പറന്നത്. പറക്കൽ പൂർത്തിയാക്കിയ ശേഷം, സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിംഗ് ഉൾപ്പെടെയുള്ള വ്യോമസേനാ ഉദ്യോഗസ്ഥരോടൊപ്പം രാഷ്ട്രപതിയുടെ ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ് .
ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്ഥാന്റെ കസ്റ്റഡിയിൽ ആണ് എന്ന്‌ അവകാശവാദം ഉന്നയിച്ച ശിവാംഗി സിംഗാണ് ഇന്ന് രാഷ്ട്രപതിയുടെ ഒപ്പം നിൽക്കുന്നത്.സ്‌ക്വാഡ്രണ്‍ ലീഡറായ ശിവാംഗി സിങ്ങിനെ യുദ്ധവിമാനം വെടിവെച്ചിട്ടശേഷം അറസ്റ്റ് ചെയ്തു എന്ന്‌ പാകിസ്ഥാൻ അന്ന് വലിയ നുണ പറഞ്ഞിരുന്നു . എന്നാല്‍, പാകിസ്ഥാന്റെ അവകാശവാദം തികച്ചും തെറ്റാണെന്ന് ഇന്ത്യ അന്നേ സ്ഥിരീകരിച്ചിരുന്നു.

ആരാണ് ഐഎഎഫ് പൈലറ്റ് ശിവാംഗി സിംഗ്?

റഫാൽ യുദ്ധവിമാനം പറത്തിയ ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റാണ് ശിവാം​ഗി.ഉത്തർപ്രദേശിലെ വാരണാസി സ്വദേശിനി ആണ് ശിവാംഗി സിംഗ്.അംബാലയിലെ ഗോൾഡൻ ആരോസ് സ്ക്വാഡ്രണിൽ മികച്ച സേവനമനുഷ്ഠിച്ചു.പാകിസ്ഥാന്റെ വ്യോമാക്രമണങ്ങളെ ഇന്ത്യൻ വ്യോമസേന ഫലപ്രദമായി നേരിട്ട ഓപ്പറേഷൻ സിന്ദൂരിൽ നിർണ്ണായക പങ്ക് വഹിച്ചു . തമിഴ്‌നാട്ടിലെ താംബരത്തുള്ള ഫ്ലയിംഗ് ഇൻസ്ട്രക്‌ടേഴ്‌സ് സ്കൂളിൽ വെച്ച് ഐ‌എ‌എഫ് ട്രെയിനിംഗ് കമാൻഡിലെ എസ്‌എ‌എസ്‌ഒ എയർ മാർഷൽ തേജ്ബീർ സിംഗ് ക്വാളിഫൈഡ് ഫ്ലയിംഗ് ഇൻസ്ട്രക്‌ടർ ബാഡ്ജ് നൽകി ആദരിച്ചിരുന്നു. 2025 ഒക്ടോബർ 9-നാണ് ശിവാംഗി സിംഗ് ഈ ബഹുമതി നേടിയത്.

B4 Admin

Recent Posts

103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെ ഇ.ഡി നീക്കം: ആർ. പ്രേംകുമാറിനും കുടുംബത്തിനും സമൻസ്

ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…

9 hours ago

ഇറാന്റെ മിസൈൽ കരുത്ത് അമേരിക്കയ്ക്ക് ഇപ്പോഴും തലവേദന; ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിൽ പുതിയ ഇന്റലിജൻസ് റിപ്പോർട്ട്

ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…

10 hours ago

ഇതാണോ പണത്തിന്റെ ഹുങ്ക്? സൂഹൈലിനെ പൊതിഞ്ഞ് കാറിൽ കയറ്റിയുള്ള മടക്കം

ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…

12 hours ago

വൈദ്യുതി വാങ്ങൽ വിവാദം: രാജമാണിക്യത്തിന്റെ ഇരട്ടപ്പദവിയും ദുരൂഹ കത്തും സർക്കാരിന് മുന്നിൽ നിർണായക ചോദ്യങ്ങൾ

കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…

12 hours ago

കുൽഗാമിൽ സുരക്ഷാസേനയുടെ തിരിച്ചടി: സിആർപിഎഫ് ക്യാമ്പ് ആക്രമണവുമായി ബന്ധമുള്ള ലഷ്കർ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…

13 hours ago

ജെം ഗ്രാനൈറ്റ്സ് പോക്സോ കേസ്: മുൻ ചെന്നൈ പോലീസ് കമ്മീഷണർ അരുണ്‍ ഐപിഎസ് ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എസ്ഐടി കേസ്

തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…

13 hours ago