ദില്ലി : ഇന്ത്യൻ വ്യോമസേനയുടെ അംബാല വ്യോമതാവളത്തിൽ ഇന്ന് ഇന്ത്യയുടെ അത്യാധുനിക 4.5 തലമുറ യുദ്ധവിമാനമായ റാഫേലിൽ രാഷ്ട്രപതി ദ്രൗപതി മുർമു പറന്നുയർന്ന ചരിത്രദിനം ആണ് ഇന്ന് .ഹരിയാണയിലെ അംബാല വ്യോമത്താവളത്തില്‍നിന്നാണ് രാഷ്ട്രപതി റഫാല്‍ യുദ്ധവിമാനത്തില്‍ അര മണിക്കൂറോളം പറന്നത്. പറക്കൽ പൂർത്തിയാക്കിയ ശേഷം, സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിംഗ് ഉൾപ്പെടെയുള്ള വ്യോമസേനാ ഉദ്യോഗസ്ഥരോടൊപ്പം രാഷ്ട്രപതിയുടെ ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ് .
ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്ഥാന്റെ കസ്റ്റഡിയിൽ ആണ് എന്ന് അവകാശവാദം ഉന്നയിച്ച ശിവാംഗി സിംഗാണ് ഇന്ന് രാഷ്ട്രപതിയുടെ ഒപ്പം നിൽക്കുന്നത്.സ്‌ക്വാഡ്രണ്‍ ലീഡറായ ശിവാംഗി സിങ്ങിനെ യുദ്ധവിമാനം വെടിവെച്ചിട്ടശേഷം അറസ്റ്റ് ചെയ്തു എന്ന് പാകിസ്ഥാൻ അന്ന് വലിയ നുണ പറഞ്ഞിരുന്നു . എന്നാല്‍, പാകിസ്ഥാന്റെ അവകാശവാദം തികച്ചും തെറ്റാണെന്ന് ഇന്ത്യ അന്നേ സ്ഥിരീകരിച്ചിരുന്നു.
ആരാണ് ഐഎഎഫ് പൈലറ്റ് ശിവാംഗി സിംഗ്?
റഫാൽ യുദ്ധവിമാനം പറത്തിയ ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റാണ് ശിവാംഗി.ഉത്തർപ്രദേശിലെ വാരണാസി സ്വദേശിനി ആണ് ശിവാംഗി സിംഗ്.അംബാലയിലെ ഗോൾഡൻ ആരോസ് സ്ക്വാഡ്രണിൽ മികച്ച സേവനമനുഷ്ഠിച്ചു.പാകിസ്ഥാന്റെ വ്യോമാക്രമണങ്ങളെ ഇന്ത്യൻ വ്യോമസേന ഫലപ്രദമായി നേരിട്ട ഓപ്പറേഷൻ സിന്ദൂരിൽ നിർണ്ണായക പങ്ക് വഹിച്ചു . തമിഴ്‌നാട്ടിലെ താംബരത്തുള്ള ഫ്ലയിംഗ് ഇൻസ്ട്രക്‌ടേഴ്‌സ് സ്കൂളിൽ വെച്ച് ഐഎഎഫ് ട്രെയിനിംഗ് കമാൻഡിലെ എസ്‌എഎസ്‌ഒ എയർ മാർഷൽ തേജ്ബീർ സിംഗ് ക്വാളിഫൈഡ് ഫ്ലയിംഗ് ഇൻസ്ട്രക്‌ടർ ബാഡ്ജ് നൽകി ആദരിച്ചിരുന്നു. 2025 ഒക്ടോബർ 9-നാണ് ശിവാംഗി സിംഗ് ഈ ബഹുമതി നേടിയത്.

