നാഗ്പൂർ:ആർഎസ്‌എസ് സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറും രാഷ്ട്രീയ സ്വയംസേവക സംഘവും പരസ്പരം വേർതിരിക്കാനാവാത്തവിധം ഒന്നാണെന്ന് ആർഎസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പറഞ്ഞു. ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നാഗ്പൂരിലെ ചരിത്രപ്രസിദ്ധമായ ഡോ. ഹെഡ്ഗേവാർ നിവാസ് ആസ്പദമാക്കി തയ്യാറാക്കിയ പ്രത്യേക തപാൽ കവറും ബ്രോഷറും സ്മാരക തപാൽ മുദ്രയും പ്രകാശനം ചെയ്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയദശമി ദിനത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം രൂപം കൊണ്ടത് ഈ വീടിന്റെ മുകളിലത്തെ മുറിയിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആരംഭകാലത്ത് ചെറിയ സംഘടനയായിരുന്ന ആർഎസ്‌എസ് ഇന്ന് രാജ്യത്തുടനീളവും വിദേശരാജ്യങ്ങളിലുമായി പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് മോഹൻ ഭാഗവത് പറഞ്ഞു. സംഘത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്നും, വ്യക്തിനിർമ്മാണത്തിന് പ്രാധാന്യം നൽകുന്ന സംഘത്തിന്റെ പ്രവർത്തനരീതി വികസനപാതയിലുള്ള നിരവധി രാജ്യങ്ങൾക്കും മാതൃകയാകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഘ പ്രവർത്തനം രാഷ്ട്രസേവനമാണെന്നും, സംഘടന ഒരിക്കലും പ്രചാരമോ പ്രശസ്തിയോ ലക്ഷ്യമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് സമൂഹം സംഘത്തിന്റെ പ്രവർത്തനഫലങ്ങൾ നേരിട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സജ്ജനങ്ങൾ ഈ ദൗത്യത്തിൽ പങ്കാളികളാകാൻ മുന്നോട്ടുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക തപാൽ കവറും സ്മാരക മുദ്രയും പുറത്തിറക്കിയ ഭാരതീയ തപാൽ വകുപ്പിന് നന്ദി അറിയിച്ച മോഹൻ ഭാഗവത്, ഇതിലൂടെ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും വ്യക്തിനിർമ്മാണ ദൗത്യത്തിന് കൂടുതൽ കരുത്ത് ലഭിക്കാനും സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
രാഷ്ട്രത്തിന്റെ പ്രതീക്ഷകൾക്കനുസൃതമായി സ്വഭാവശുദ്ധിയും സേവനസന്നദ്ധതയും കഴിവും ഉള്ള പൗരന്മാരെ വാർത്തെടുക്കുന്നതിൽ സമൂഹത്തിന്റെ സഹകരണം നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദർഭ പ്രാന്ത സഹസംഘചാലക് ശ്രീധർ ഗാഡ്ഗെ, നാഗ്പൂർ മഹാനഗർ സംഘചാലക് രാജേഷ് ലോയ, നാഗ്പൂർ മേഖല പോസ്റ്റൽ സർവീസസ് ഡയറക്ടർ ഡോ. സുധീർ ജാഖരെ, മഹാരാഷ്ട്ര-ഗോവ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ രാംചന്ദ്ര ജയ്ഭായെ, തപാൽ വകുപ്പ് ഉദ്യോഗസ്ഥർ, ഡോ. ഹെഡ്ഗേവാർ സ്മാരക സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…