Kerala

പി.എസ്‌.സിയിലുള്ള ജനവിശ്വാസം തകർന്നു; കമ്മീഷൻ പിരിച്ചുവിടണം, സിബിഐ അന്വേഷണം വേണം”: പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം പൂർണമായും നഷ്ടപ്പെട്ട സാഹചര്യത്തിൽ കമ്മീഷൻ പിരിച്ചുവിടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് പിഎസ്‌സിയിൽ നടന്ന എല്ലാ ക്രമക്കേടുകളെക്കുറിച്ചും സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റവും ഒടുവിൽ പുറത്തുവന്ന ക്രമക്കേടുകളിലേക്ക് മാത്രമാണ് പരിമിതപ്പെടുന്നതെന്നും, അത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

ഡൽഹിയിൽ പരീക്ഷാ ക്രമക്കേടിനെതിരെ സമരം നടത്തിയ ഇടത്-വലത് നേതാക്കൾ കേരളത്തിലെ പിഎസ്‌സി വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു മാസത്തിലേറെയായി സമരം നടത്തുന്ന ഉദ്യോഗാർഥികളെ അവഗണിക്കുകയാണെന്നും കൃഷ്ണദാസ് വിമർശിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ സിപിഎം പിഎസ്‌സിയെ പൂർണമായും തകർത്തുവെന്നും സഹകരണ സ്ഥാപനങ്ങളിലെന്ന പോലെ പിഎസ്‌സിയിലും പാർട്ടി പ്രവർത്തകരെയും നേതാക്കളുടെ ബന്ധുക്കളെയും നിയമവിരുദ്ധമായി നിയമിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുമ്പ് പിഎസ്‌സി ക്രമക്കേടുകൾക്കെതിരെ നിയമസഭയിൽ ശക്തമായി പ്രതികരിച്ചിരുന്നുവെങ്കിലും ഇപ്പോൾ മൗനം പാലിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും വി.ഡി. സതീശനും തമ്മിലുള്ള രാഷ്ട്രീയ ധാരണ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. പിഎസ്‌സി നിയമനങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമായ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും ഇതിൽ പങ്കുണ്ടോയെന്നും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന എല്ലാ പിഎസ്‌സി നിയമനങ്ങളും സമഗ്രമായി കേന്ദ്ര അന്വേഷണ ഏജൻസിയുടെ പരിധിയിൽ കൊണ്ടുവരണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

B4 Admin

Recent Posts

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

12 hours ago

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

13 hours ago

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

13 hours ago

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും ജനങ്ങൾക്ക് കവചമായി കേന്ദ്ര സർക്കാർ: നയാര എനർജി വില കൂട്ടിയപ്പോഴും പൊതുമേഖലാ പമ്പുകളിൽ മാറ്റമില്ല, ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസമേകി മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…

14 hours ago

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…

15 hours ago

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

16 hours ago