India

സവർക്കർ അപകീർത്തി കേസ്: രാഹുൽ ഗാന്ധിയുടെ യൂട്യൂബ് വിവരങ്ങൾ പൂനെ കോടതിയിൽ സമർപ്പിച്ച് ഗൂഗിൾ

പൂനെ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കുരുക്ക്. സവർക്കറെ അപമാനിച്ച് എന്നാരോപിച്ച് രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത മാനനഷ്ട കേസിൽ നിർണായക പുരോഗതി. രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോയുമായി ബന്ധപ്പെട്ട മെറ്റാഡാറ്റയും സാങ്കേതിക വിവരങ്ങളും ഗൂഗിൾകമ്പനി പൂനെയിലെ പ്രത്യേക എംപി/എംഎൽഎ കോടതിയിൽ സമർപ്പിച്ചു.

സത്യകി സവർക്കർ നൽകിയ പരാതിയിലാണ് കേസ്. സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദുത്വ സൈദ്ധാന്തികനുമായ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ചെറുമകനാണ് സത്യകി സവര്‍ക്കര്‍. 2023 മാർച്ച് 5-ന് ലണ്ടനിൽ ഇന്ത്യൻ പ്രവാസികളുമായി നടത്തിയ സംവാദത്തിൽ രാഹുൽ ഗാന്ധി സവർക്കറെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിലെ ആരോപണം.

പരാതിക്കൊപ്പം സത്യകി സവർക്കർ വാർത്താ റിപ്പോർട്ടുകളും യൂട്യൂബ് വീഡിയോയുടെ ലിങ്കും വീഡിയോ അടങ്ങിയ ഒരു സിഡിയും തെളിവായി സമർപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ കോടതി സിഡി പരിശോധിച്ചപ്പോൾ അത് ശൂന്യമാണെന്ന് കണ്ടെത്തി. തുടർന്ന് 2025 ഡിസംബർ 18-ന് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലെ യഥാർത്ഥ വീഡിയോയും അതിന്റെ അപ്‌ലോഡ് സമയം, URL, വീഡിയോ ഐഡി, ഹാഷ് വാല്യൂ, മറ്റ് സാങ്കേതിക വിവരങ്ങൾ എന്നിവയും ഹാജരാക്കാൻ കോടതി ഗൂഗിളിനോട് നിർദേശിക്കുകയായിരുന്നു.

കോടതി ഉത്തരവിനെ തുടർന്ന് ഗൂഗിളിന്റെ അഭിഭാഷകൻ ധൈര്യശീൽ പട്ടീൽ പെൻഡ്രൈവിലൂടെ ആവശ്യമായ വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചു. എന്നാൽ അമേരിക്കൻ നിയമങ്ങൾ പ്രകാരം യഥാർത്ഥ വീഡിയോയുടെ പകർപ്പ് ഇന്ത്യയിലെ കോടതിക്ക് കൈമാറാൻ കഴിയില്ലെന്നും, വീഡിയോ ഇപ്പോഴും രാഹുൽ ഗാന്ധിയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണെന്നും ഗൂഗിൾ കോടതിയെ അറിയിച്ചു.

യുകെ സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സവര്‍ക്കറിനെതിരെ ‘തെറ്റായ’ ആരോപണങ്ങള്‍ ഉന്നയിച്ചതായി അദ്ദേഹത്തിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ സത്യകി ആരോപിച്ചു. സവര്‍ക്കര്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്, അതില്‍ താനും (സവര്‍ക്കറും) അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഒരു മുസല്‍മാനെ ആക്രമിച്ചതായി പറഞ്ഞിട്ടുണ്ടെന്നുമാണ് ലണ്ടനില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞതെന്ന് സത്യകി പറഞ്ഞു. ‘എന്നാല്‍ അത്തരത്തില്‍ ഒരു സംഭവവും നടന്നിട്ടില്ല. സവര്‍ക്കര്‍ അത്തരത്തില്‍ ഒരു പുസ്തകവും എഴുതിയിട്ടില്ല’, സത്യകി സവര്‍ക്കര്‍ പറഞ്ഞു.

പൂനെ സിറ്റി പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം സവർക്കറെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് കണ്ടെത്തിയതായി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധി കുറ്റം നിഷേധിച്ച് വിചാരണ നേരിടുകയാണ്. ഇതിനിടെ, രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ വി.ഡി. സവർക്കറുടെ രചനകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ സത്യകി സവർക്കറോട് ചോദിച്ച് ക്രോസ് എക്സാമിനേഷൻ തുടരുകയാണ്.

വിചാരണ മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് സത്യകി സവർക്കറുടെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകി. കഴിഞ്ഞ ഏഴ് മാസമായി തുടരുന്ന ക്രോസ് എക്സാമിനേഷൻ തനിക്ക് മാനസിക ബുദ്ധിമുട്ടും അനാവശ്യമായ കാലതാമസവും ഉണ്ടാക്കുന്നുവെന്നും, ഒരേ സ്വഭാവത്തിലുള്ള പ്രസക്തിയില്ലാത്ത ചോദ്യങ്ങൾ ആവർത്തിച്ച് ചോദിക്കുകയാണെന്നും അപേക്ഷയിൽ പറയുന്നു. ഈ അപേക്ഷയിൽ രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്ന് മറുപടി സമർപ്പിക്കാൻ കോടതി ഓഗസ്റ്റ് 4 വരെ സമയം അനുവദിച്ചിട്ടുണ്ട്.

‘രാഹുല്‍ഉന്നയിക്കുന്ന ആരോപണങ്ങള്‍ സത്യമല്ല. സവര്‍ക്കര്‍ എന്ന പേരിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിനായക് ദാമോദര്‍ സവര്‍ക്കറിനെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. തന്റെ കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും അന്തരിച്ച സവര്‍ക്കറുടെ അനുയായികളുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഈ വാക്കുകളും വാചകങ്ങളും പ്രതി ബോധപൂര്‍വം പറഞ്ഞതാണ്, കൂടാതെ ഇത് രണ്ട് മതങ്ങള്‍ക്കിടയില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതാണ്’ സത്യകി തന്റെ ഹര്‍ജിയില്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 500 (അപകീര്‍ത്തിക്കെതിരെയുള്ള നടപടി) പ്രകാരം രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് സത്യകി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ സത്യകിയ്ക്ക് ഐടി മേഖലയില്‍ 19 വര്‍ഷത്തെ പരിചയമുണ്ട്. പൂനെ നഗരത്തിലെ ദത്തവാദിയില്‍ താമസിക്കുന്ന 40 കാരനായ സത്യകി ഇപ്പോള്‍ ബാലേവാഡിയിലെ ഒരു ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
വിനായക് ദാമോദര്‍ സവര്‍ക്കറുടെ സഹോദരന്‍ നാരായണ്‍ ദാമോദര്‍ സവര്‍ക്കറുടെ മകനാണ് സത്യകിയുടെ പിതാവ് അശോക്. സത്യകിയുടെ മുത്തച്ഛന്‍ നാരായണ്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയും വിനായക് സവര്‍ക്കറുടെ കാഴ്ചപ്പാടുകളുടെ ശക്തമായി പിന്തുണച്ചിരുന്ന വ്യക്തിയുമാണ്.

B4 Admin

Recent Posts

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

7 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

8 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

21 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

21 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 day ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

1 day ago