Thursday, December 18, 2025

അപകടത്തില്‍ വേര്‍പെട്ടുപോയ 12 വയസുകാരന്റെ തല തുന്നിച്ചേര്‍ത്ത് ഡോക്ടർമാർ ; ഇത് വൈദ്യ കുലത്തിനാകെ അഭിമാന നേട്ടം

സൈക്കിളിൽ സഞ്ചരിക്കുമ്പോൾ കാര്‍ ഇടിച്ച് തല വേര്‍പെട്ടുപോയ 12വയസുകാരന് പുതുജീവൻ നൽകി വൈദ്യലോകം. കഴിഞ്ഞ മാസമാണ് സൈക്കിൾ സവാരിക്കിടെയാണ് കാറിടിച്ചുണ്ടായ അപകടത്തിൽ സുലൈമാന്‍ ഹസന്‍ എന്ന കൗമാരക്കാരന്റെ തലയോട്ടി പൂര്‍ണമായും നട്ടെല്ലിന്റെ ടോപ് വെര്‍ട്ടിബ്രയില്‍ നിന്നും വേര്‍പെട്ടുപോയത്. ബൈലാറ്ററല്‍ അറ്റ്ലാന്റോ ഒക്കിപ്പിറ്റല്‍ ജോയിന്റ് ഡിസ്‌ലൊക്കേഷന്‍ എന്നാണ് ശാസ്ത്രീയമായി ഈ അവസ്ഥ അറിയപ്പെടുന്നത്. അപകടത്തിന് പിന്നാലെ ഹസാദാ മെഡിക്കല്‍ സെന്ററിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത നടത്തിയ അടിയന്തര ശസ്ത്രക്രിയയാണ് കുട്ടിക്ക് പുതു ജീവിതം നൽകിയത്.

50ശതമാനം മാത്രം രക്ഷപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന കുട്ടിയുടെ ജീവൻ രക്ഷിച്ചു എന്നതിനുമപ്പുറം ന്യൂറോളജിക്കല്‍ പ്രശ്നങ്ങളോ പരസഹായമാവശ്യമുള്ള അവസ്ഥയോ ഇല്ല എന്നതും മെഡിക്കല്‍ രംഗത്തിനു വലിയ നേട്ടമാണ്. ഡോക്ടര്‍ ഒഹദ് ഈനവും ടീമുമാണ് ഹസന് പുതുജീവനേകിയത്.

Related Articles

Latest Articles