Friday, December 19, 2025

ക്ഷേത്രത്തിനുള്ളിൽ എത്തിയ മോഷ്ടാക്കളെ കൈയോടെ പൊക്കി തെരുവുനായ; സംഭവം കണ്ട ശാന്തിക്കാരൻ ഞെട്ടി.

കേണിച്ചിറ :ക്ഷേത്രത്തിനകത്തെ മോഷണശ്രമം തെരുവ് നായ തടഞ്ഞു. മോഷ്ടാക്കളെ തുരത്തിയോടിച്ചു. പൂതാടി മഹാശിവക്ഷേത്രത്തില്‍ നടന്ന മോഷണ ശ്രമമാണ് തെരുവ് നായ തകര്‍ത്തത്. ക്ഷേത്രത്തിനകത്ത് കടന്ന് മോഷ്ടിക്കുന്നതിനായി മോഷ്ടാക്കള്‍ രണ്ട് ദിവസം മുന്‍പ് തന്നെ ഇവിടെ എത്തിയിരുന്നു. ക്ഷേത്രവും ചുറ്റുമതിലും നിരീക്ഷിക്കുകയും, ഒന്നരയാള്‍ പൊക്കത്തിലുള്ള ചുറ്റുമതില്‍ കടക്കുന്നതിന് വേണ്ടിയിട്ട് സമീപത്ത് പെയിന്റടിക്കുന്നതിനായി വെച്ച പലകയുടെ തട്ടും ഇവര്‍ കണ്ടുവെച്ചു.

സംഭവദിവസം മോഷ്ടാക്കള്‍ ക്ഷേത്രത്തിനകത്ത് കടന്നു. മോഷ്ടാക്കള്‍ കയറിയ അന്ന് തെരുവ് നായ ക്ഷേത്രത്തിനകത്ത് എങ്ങനെയോ എത്തുകയായിരുന്നു. മോഷ്ടാക്കളെ കണ്ട ഉടനെ തന്നെ നായ കുരയ്ക്കുകയായിരുന്നു. ശാന്തിക്കാരന്‍ ചുറ്റുമതിലിനുള്ളിലായി ചുറ്റമ്പലത്തോട് ചേര്‍ന്നാണ് താമസിക്കുന്നത്.നായയുടെ ഉറക്കെയുള്ള കുര കേട്ടതോടെ ശാന്തിക്കാരന്‍ എത്തുകയായിരുന്നു. മോഷ്ടാവ് കത്തിയുമായി ശാന്തിക്കാരന് നേരെ തിരിഞ്ഞപ്പോഴും തെരുവ് നായ ഉച്ചത്തില്‍ കുരച്ച് നാട്ടുകാരുടെടെ ശ്രദ്ധ അമ്പലത്തിനകത്തേക്ക് തിരിച്ചു. സമീപവാസികളും എത്തിയതോടെ മോഷ്ടക്കാള്‍ പിടിയിലായി. നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചതോടെ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles