Stray Dogs
നോയിഡ: നായ്ക്കളുടെആക്രമണം നഗരത്തിൽ രൂക്ഷമായ സാഹചര്യത്തിൽ കർശന നടപടിയുമായി നോയിഡ ഭരണകൂടം. നായ്‌ക്കളുടെ ഉടമകളിൽ നിന്ന് 10000 രൂപ പിഴ ചുമത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നായ്‌ക്കളോ മറ്റേതെങ്കിലും വളർത്തു മൃഗങ്ങളോ മനുഷ്യരെ ആക്രമിച്ചാലാണ് ഉടമസ്ഥർക്ക് പിഴ ചുമത്തുക. പരിക്കേറ്റവരുടെ ചികിത്സയും വളർത്തു മൃഗങ്ങളുടെ ഉടമകൾ ഏറ്റെടുക്കണം.
2023 മാർച്ച് 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ‘വളർത്തു നായയോ പൂച്ചയോ കാരണം എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ, പരിക്കേറ്റ വ്യക്തിയുടെയോ മൃഗത്തിന്റെയോ ചികിത്സ വളർത്തു മൃഗത്തിന്റെ ഉടമ നടത്തും. 10000 രൂപയായിരിക്കും പിഴ ചുമത്തുക’ എന്ന് നോയിഡ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ഋതു മഹേശ്വരി പറഞ്ഞു.
അടുത്ത വർഷം ജനുവരി 31-നകം ഉടമകൾ അവരുടെ വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യുകയും വാക്സിനേഷൻ നൽകുകയും ചെയ്യണമെന്നും അതോറിറ്റി നിർദ്ദേശിച്ചു. ഇതിൽ വീഴ്ച വരുത്തിയാൽ പിഴ ചുമത്തുമെന്നും മഹേശ്വരി കൂട്ടിച്ചേർത്തു. വളർത്തു നായ്‌ക്കളുടെ വന്ധ്യംകരണവും പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പും നിർബന്ധമാക്കിയിട്ടുണ്ട്. വീഴ്ച വരുത്തിയാൽ 2000 രൂപയാണ് പിഴ. ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പൊതുസ്ഥലത്ത് വളർത്തുനായ മാലിന്യം കൊണ്ടിടുകയോ മലമൂത്രവിസർജ്ജനം നടത്തുകയോ ചെയ്താലും അത് വൃത്തിയാക്കേണ്ടതും ഉടമയുടെ ഉത്തരവാദിത്വമായിരിക്കും.
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…
വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…