പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന വീട്
കളമശ്ശേരി സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ നടക്കുകയായിരുന്ന യഹോവ സാക്ഷ്യ സമ്മേളനത്തിനിടെ സ്ഫോടനമുണ്ടായ സംഭവത്തിൽ കൂടുതൽ വിശദശാംശങ്ങൾ പുറത്തു വന്നു. പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുകയാണ്. ഇയാൾ പുലർച്ചെ അഞ്ച് മണിയ്ക്ക് വീട്ടിൽ നിന്ന് പോയെന്നാണ് ഭാര്യ മിനി പോലീസിൽ നൽകിയിരിക്കുന്ന മൊഴി നൽകി.
മാർട്ടിൻ ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ആറ് മാസം കൊണ്ടാണെന്നും ഇന്റർനെറ്റിലൂടെയാണ് ബോംബുണ്ടാക്കാൻ പഠിച്ചതെന്നും പോലീസ് വ്യക്തമാക്കി. പ്രാർത്ഥനായോഗ സ്ഥലത്ത് പെട്രോൾ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാൾ ബോംബ് വച്ചത്.ഇതിനാൽ തന്നെ തീ വളരെ വേഗത്തിൽ ആളിക്കത്തി.
അതേസമയം സംഭവത്തിൽ ഡൊമിനിക് മാർട്ടിൻ തന്നെയാണ് പ്രതിയെന്ന നിഗമനത്തിൽ പോലീസ് എത്തിയിട്ടുണ്ട് . ഇയാൾ റിമോർട്ട് കൺട്രോൾ ട്രിഗർ ഉപയോഗിച്ച് ഇയാൾ സ്ഫോടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഇയാളുടെ മൊബൈലിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഈ റിമോർട്ട് കോൺട്രോൾ ട്രിഗറും പോലീസ് കണ്ടെത്തി. പോലീസിൽ കീഴടങ്ങുന്നതിന് മുമ്പ് ഡൊമിനിക് മാര്‍ട്ടിന്‍ ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീമിങ് നടത്തി. സ്‌ഫോടനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ ഡൊമിനിക് മാര്‍ട്ടിന്‍, താനാണ് ബോംബ് സ്‌ഫോടനം നടത്തിയതെന്ന് ഫേസ്ബുക് ലൈവില്‍ പറഞ്ഞു
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…