Categories: Sports

ഗ്രാൻഡ് ഗ്രാന്റ്സ്ലാമിൽ പുത്തൻ താരോദയം; കന്നി കിരീടം സ്വന്തമാക്കി ഡൊമിനിക് തീം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ കിരീട പോരാട്ടത്തില്‍ കന്നി ഗ്രാന്റ്സ്ലാം സ്വന്തമാക്കി ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം. അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സവറേവിനോട് ആദ്യ രണ്ട് സെറ്റ് പരാജയപ്പെട്ട ശേഷമാണ് ടൈബ്രേക്കറിലൂടെ ഡൊമിനിക് തീം തിരിച്ചുവരവ് നടത്തിയത്. ഇതോടെ 71 വര്‍ഷത്തിന് ശേഷം ഫൈനലില്‍ ആദ്യ രണ്ടു സെറ്റുകള്‍ കൈവിട്ട ശേഷം തിരിച്ചുവന്ന് യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ വ്യക്തിയായി ഡൊമിനിക് തീം. 2-6, 4-6, 6-4, 6-3, 7-6 എന്ന സ്‌കോറിനാണ് രണ്ടാം സീഡായ ഡൊമിനികിന്റെ നേട്ടം.

പുരുഷവിഭാഗത്തില്‍ ആറു വര്‍ഷത്തിനു ശേഷമാണ് പുതിയ ഗ്രാന്റ്സ്ലാം ചാമ്പ്യനുണ്ടാവുന്നത്. 27-കാരനായ തീം നേരത്തേ നാല് തവണ ഫൈനലില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളിൽ ഡൊമിനിക് തീം നഡാലിനോട് തോറ്റിരുന്നു. ഈ വര്‍ഷമാദ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ അഞ്ച് സെറ്റ് പോരാട്ടത്തില്‍ ജോക്കോവിച്ചിനോടും തോറ്റു.

admin

Recent Posts

വെന്തുരുകി കേരളം ! കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ! സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് മരിച്ചത് രണ്ട് പേർ

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി. കണ്ണൂരിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി യു എം…

1 hour ago

“മേയറും എംഎൽഎയും മോശമായി പെരുമാറി! ” – നടുറോഡിലെ തർക്കത്തിൽ തന്റെ ഭാഗം വിശദീകരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവർ

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ…

2 hours ago