International

ഹോർമൂസിൽ ഇറാനെതിരെ സമ്പൂർണ്ണ നാവിക ഉപരോധം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രമ്പ് !! എണ്ണ വില കുതിച്ചുയരുമെന്ന ആശങ്കയിൽ ലോകരാജ്യങ്ങൾ ; സംഘർഷം കനത്തേക്കും

വാഷിംഗ്ടൺ: സമാധാന ചർച്ച ഉടമ്പടിയില്ലാതെ പിരിഞ്ഞതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ അടിയന്തര നാവിക ഉപരോധം ഏർപ്പെടുത്താൻ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകളിൽ ആണവായുധ വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ട്രമ്പിനെ ചൊടിപ്പിക്കുന്നത്.

ഇറാൻ അനധികൃതമായി ഈടാക്കുന്ന ടോൾ നൽകി കടന്നുപോകുന്ന എല്ലാ കപ്പലുകളെയും അന്താരാഷ്ട്ര ജലപരിധിയിൽ വച്ച് തടയാനും പരിശോധിക്കാനും അമേരിക്കൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാൻ വഴി നിയമവിരുദ്ധമായി പണം നൽകി കടന്നുപോകുന്നവർക്ക് സമുദ്രത്തിൽ സുരക്ഷിതമായ യാത്ര ഉറപ്പുനൽകാനാവില്ലെന്ന് ട്രമ്പ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിന് പണവും അതിലുപരി ആണവായുധവുമാണ് വേണ്ടതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, തങ്ങൾ പൂർണ്ണ സജ്ജരാണെന്നും ഏത് നിമിഷവും സൈനിക നടപടിക്ക് തയ്യാറാണെന്നുമുള്ള മുന്നറിയിപ്പും നൽകി.

വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്‌നർ എന്നിവർ പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ ഇറാൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രസിഡന്റ് ഈ തീരുമാനമെടുത്തത്. ചർച്ചകളിൽ പല കാര്യങ്ങളിലും ധാരണയായെങ്കിലും പ്രധാനപ്പെട്ട ആണവ വിഷയത്തിൽ ഇറാൻ കടുംപിടുത്തം തുടർന്നതാണ് തിരിച്ചടിയായത്.

ഫെബ്രുവരി 28 മുതൽ അമേരിക്കയും ഇസ്രായേലും ആരംഭിച്ച സൈനിക നീക്കങ്ങൾ മധ്യേഷ്യയിൽ ഇതിനോടകം വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇറാനിലും ലെബനനിലുമായി ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും അടിസ്ഥാന സൗകര്യങ്ങൾ തകരുകയും ചെയ്തു. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആഗോള എണ്ണ വിപണിയെ തകിടം മറിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നീക്കം. ആഗോള എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ പാതയിൽ ഉപരോധം നിലവിൽ വരുന്നതോടെ ലോകമെമ്പാടും ഇന്ധനവില കുതിച്ചുയരാൻ സാധ്യതയുണ്ട്. ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന തന്റെ മുൻ നിലപാട് ട്രംപ് ഒരിക്കൽ കൂടി ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുകയാണ്.

B4 Admin

Recent Posts

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

58 minutes ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

3 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

3 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

4 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

17 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

20 hours ago