'Don't forget that people who work for the people have a responsibility'; Wayanad MP Rahul visits the house of those who died in wild animal attack; The locals call it a farce!
വയനാട്: വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത് വെറും പ്രഹസനമാണെന്ന് നാട്ടുകാർ. വയനാട്ടിൽ ജനരോഷം കനക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസമാണ് വയനാട് എംപി രാഹുൽ മണ്ഡലം സന്ദർശിക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെയോടെ വയനാട്ടിലെത്തിയ രാഹുൽ, കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷ്, ഇക്കോ ടൂറിസം ജീവനക്കാരൻ പോൾ എന്നിവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങുകയായിരുന്നു.
എന്നാൽ സ്ഥലത്തെത്തിയ എംപി ജനങ്ങളുടെ പരാതി കേൾക്കാൻ കൂട്ടാക്കിയില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതോടെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്തെത്തുകയായിരുന്നു.’ ഞങ്ങൾ തിരഞ്ഞെടുത്ത എംപി ആണ് അപ്പോൾ ഞങ്ങളോട് സംസാരിക്കണം. ജനങ്ങൾക്ക് സംസാരിക്കാനുള്ള അവസരം ഒരുക്കണം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളുകൾക്ക് ഒരു ഉത്തരവാദിത്വം ഉണ്ട് എന്ന് മറക്കേണ്ട.
ജനങ്ങൾ തടഞ്ഞു നിർത്തി സംസാരിച്ചില്ലെങ്കിൽ ഈ സന്ദർശനം ഒരു പ്രഹസനമായേനെ. ജനങ്ങളുടെ ജീവന് പുല്ലുവിലയാണ് എംപി അടക്കം നൽകുന്നത്. ഫെൻസിംഗ് പോലും ഇവിടെ പൂർത്തിയായിട്ടില്ല. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ആനയെ പിടിക്കാനോ കണ്ടെത്താനോകഴിഞ്ഞിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…