Sunday, December 14, 2025

ഒരു തെളിവും നഷ്ടപ്പെടരുത് !പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അയച്ചു തരണം ! വിനോദസഞ്ചാരികളോടും പ്രദേശവാസികളോടും വിവരം തേടി എൻഐഎ

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളോ ഫോട്ടോകളോ വീഡിയോകളോ കൈവശമുള്ള സഞ്ചാരികളും പ്രദേശവാസികളും തങ്ങളുമായി പങ്കുവയ്ക്കണമെന്നറിയിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജൻസിക്കാണ്. ആക്രമണം നടത്തിയ ഭീകരന്മാരെക്കുറിച്ചും അവരുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും കൂടുതൽ സൂചനകള്‍ ലഭിക്കുന്നതിനായാണ് കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്. ആക്രമണത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഫോട്ടോകളും വീഡിയോകളും എന്‍ ഐ എ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. അവ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു തെളിവും വിവരവും നഷ്ടമാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കൂടിയാണ് അന്ന് അവിടെയുണ്ടായിരുന്നവരോട് എടുത്ത ചിത്രങ്ങളും വീഡിയോകളുമായി എന്‍ഐഎയെ ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നത്’

9654958816 എന്ന നമ്പറിലോ 011 24368800 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു.

Related Articles

Latest Articles