Health

അമിത വണ്ണം കുറയ്ക്കണ്ടേ? ഈ തെറ്റുകൾ ഒഴിവാക്കിയാൽ മതി

പലപ്പോഴും ചെറിയ ചില തെറ്റുകളാണ് ആളുകളെ അവർ ആഗ്രഹിച്ച അത്രയും ഭാരം കുറയ്ക്കാൻ പറ്റാത്ത രീതിയിലേക്ക് എത്തിക്കുന്നത്. ജീവിതശൈലിയിൽ ഉണ്ടാകുന്ന ഈ തെറ്റുകൾ അവഗണിക്കാൻ വളരെ എളുപ്പമാണ്. കൃത്യമായി കണ്ടെത്തി അത് പരിഹരിച്ചില്ലെങ്കിൽ പലപ്പോഴും അത് നെഗറ്റീവ് ഇഫക്റ്റുകളിലേക്ക് നയിക്കും. ശരീരഭാരം കുറയ്ക്കാൻ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.

​ഭക്ഷണം കഴിക്കാതിരിക്കരുത്

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരാമാണ് ഭക്ഷണം കഴിക്കാതിരിക്കുന്നത് അല്ലെങ്കിൽ ആവശ്യമായ ഭക്ഷണം ഒഴിവാക്കുന്നത്. ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുമ്പോൾ ഒരാളുടെ ശരീരത്തിൽ കാര്യമായ മാറ്റം കണ്ടെത്താൻ സാധിക്കുമെങ്കിലും അത് ചെറിയ ഒരു സമയത്തേക്ക് മാത്രമായിരിക്കും. കുറഞ്ഞ ഭക്ഷണം മൂലം ശരീരഭാരം കുറയുന്നത് വളരെ അനാരോഗ്യകരവും ശരീരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. വ്യക്തി സ്ഥിരമായി ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ ശരീരഭാരം പെട്ടെന്ന് കുതിച്ചുയരാനും ഇത് ഇടയാക്കും.

വ്യായാമം ഒഴിവാക്കുക

അമിതവണ്ണം കുറയ്ക്കുന്നതിൽ വ്യായാമത്തിനുള്ള പങ്ക് വളരെ വലുതാണ്. സാരമില്ല ഒരു ദിവസം അല്ലേ ഇന്ന് ജിമ്മിൽ പോകണ്ട എന്ന് വിചാരിച്ച് മടിക്കുന്നത് വളരെ വലിയ തെറ്റാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൃത്യമായി വ്യായാമം ചെയ്യാൻ മറക്കാതിരിക്കുക. ഒരു ദിവസം മടി കാണിച്ചാൽ ചിലപ്പോൾ അത് തുടർന്ന് പോകാൻ സാധ്യത വളരെ കൂടുതലാണ്. എല്ലാ ദിവസവും കൃത്യമായി വ്യായാമം ചെയ്യാനും ജിമ്മിൽ പോകാനും ശ്രമിക്കുക. ഒരു പ്രൊഫഷണലിൻ്റെ സഹായത്തോടെ വ്യായാമം ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും.

​നിരന്തരം കഴിക്കുക

നിരന്തരം ഭക്ഷണം കഴിക്കുന്നത് ഒരു തെറ്റായ ശീലമാണ്. ഇടയ്ക്ക് മാത്രം കഴിക്കുന്നത് കൊണ്ട് വണ്ണം കുറയ്ക്കാൻ കഴിയില്ല എന്ന് മനസിലാക്കണം. നമ്മുടെ ഇടയിൽ പലർക്കും അവരുടെ ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അവർ ഉപയോഗിക്കുന്ന മരുന്നുകളും കാരണം പതിവായി ഭക്ഷണം കഴിക്കേണ്ടതുണ്ട്. അവരുടെ ഭാരത്തിൽ മാറ്റം നിങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് അവരെ സഹായിക്കുന്നു എന്ന നിഗമനത്തിലെത്തരുത്; മറ്റ് നിരവധി കാരണങ്ങളുണ്ടാകാം. ഓരോ വ്യക്തികളിലും ഓരോ രീതിയിലായിരിക്കും ഇത് കാണപ്പെടുന്നത്.

അമിതമായ വ്യായാമം

പെട്ടെന്ന് വണ്ണം കുറയുമെന്ന് കരുതി അമിതമായി വ്യായാമം ചെയ്യുന്നത് മറ്റൊരു മണ്ടത്തരമാണ്. ശരീരത്തിന് ഉൾകൊള്ളാൻ കഴിയുന്ന അത്രയും വ്യായാമം മാത്രം ചെയ്യാൻ ശ്രമിക്കുക. വയസ്, ആരോ​ഗ്യ സ്ഥിതി എന്നിവയെല്ലാം പരി​ഗണിച്ചാണ് വ്യായാമം തിര‍ഞ്ഞെടുക്കേണ്ടത്. എന്നിരുന്നാലും, വ്യായാമത്തിന് ശേഷം നിങ്ങളുടെ ശരീരത്തിന് നല്ല വിശ്രമം ആവശ്യമാണ് എന്നതാണ് വസ്തുത. അടുത്ത വ്യായാമത്തിന് മുമ്പ് ശരീരത്തിന്റെ പേശികൾ ശരിയായി നന്നാക്കാൻ ഇത് സഹായിക്കുന്നു.

തെറ്റായ ഡയറ്റ്

ശരീരഭാരം കുറയ്ക്കുന്നത് എല്ലായ്പ്പോഴും ആരോഗ്യകരമായ രീതിയിലായിരിക്കണം. ഡയറ്റ് ട്രെൻഡ് പിന്തുടരുന്നതിനുപകരം, ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. എല്ലാ ഡയറ്റുകളും നിങ്ങളുടെ ശരീരത്തെ പിന്തുണയ്ക്കണമെന്നില്ല. ഓരോരുത്തരുടെയും ദിനചര്യകളിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ പദ്ധതികൾക്കനുസൃതമായി പ്രവർത്തിച്ചേക്കില്ല. ശരീരഭാരം കുറയ്ക്കുന്നത് അധിക കിലോ കുറയ്ക്കുന്നതിനുള്ള ആരോഗ്യകരമായ ഒരു സമീപനമാണ്, അത് ചെയ്യുന്നതിനുള്ള ശരിയായ മാർ​ഗം കണ്ടെത്തേണ്ടതും വളരെ പ്രധാനമാണ്.

Anandhu Ajitha

Recent Posts

അന്റാർട്ടിക്കയിൽ കാണാതായ റോബോട്ട് !! പുറത്തു കൊണ്ടുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട് അപ്രതീക്ഷിതമായി ഡെൻമാൻ ഗ്ലേഷ്യറിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ…

1 hour ago

ഭൂമി ഭ്രമണ വേഗത കുറയ്ക്കുന്നു !! ഒരു ദിവസം 25 മണിക്കൂറാകും !

ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും ശാസ്ത്ര ലോകത്തും മാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്.…

1 hour ago

ഇറാന്റെയും ജിഹാദികളുടെയും മിസൈലും റോക്കറ്റും നിഷ്പ്രഭമാക്കും ! വെറും 180 രൂപ ചെലവിൽ

ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ് 'അയൺ ബീം' (Iron Beam) എന്ന…

1 hour ago

216,000,000 km/hr വേഗതയിൽ ! യഥാർത്ഥ നരകത്തെ കണ്ടെത്തി ശാസ്ത്രലോകം

ഭൂമിയിൽ നിന്ന് ഏകദേശം 13 കോടി പ്രകാശവർഷം അകലെയുള്ള 'എൻജിസി 3783' (NGC 3783) എന്ന സർപ്പിള ഗാലക്സിയുടെ മധ്യഭാഗത്ത്…

1 hour ago

നിങ്ങൾ പരാജയപ്പെടുന്നുവെന്ന് തോന്നുന്നുവെങ്കിൽ ഇത് കേൾക്കൂ | SHUBHADINAM

യഥാർത്ഥത്തിൽ വിജയത്തിന്റെ താക്കോൽ നമ്മുടെ മനസ്സിൽ തന്നെയാണ് ഉള്ളത്. വേദത്തിൽ ഇതുമായി ബന്ധപ്പെട്ട് ഒരു മന്ത്രമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ രാജേഷ്…

1 hour ago

ഇന്ത്യയ്ക്കു നേരെ വിരൽ ചൂണ്ടി നിങ്ങളുടെ ന്യൂനപക്ഷ പീഡനത്തിന്റെ കറുത്ത ചരിത്രം മറച്ചുവെക്കാനാവില്ല!! ന്യൂനപക്ഷ വേട്ട ആരോപണത്തിൽ പാകിസ്ഥാന് ചുട്ടമറുപടിയുമായി ഭാരതം

ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…

13 hours ago