Sports

ആകെ സമ്മാനം 464 കോടി രൂപ!സമ്മാനത്തുകയിൽ 12.3 ശതമാനം വര്‍ധനയുമായി ഫ്രഞ്ച് ഓപ്പൺ

പാരീസ്: ലോകത്തെ പ്രധാനപ്പെട്ട ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളിലൊന്നായ ഫ്രഞ്ച് ഓപ്പണിന്റെ സമ്മാനത്തുകയില്‍ വര്‍ധനവ് നടത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധനയാണ് സമ്മാനത്തുകയിൽ വരുത്തിയിരിക്കുന്നത്. ഈ മാസം 28 മുതല്‍ ജൂണ്‍ 11 വരെയാണ് ഫ്രഞ്ച് ഓപ്പണ്‍ നടക്കുന്നത്..

ആകെ സമ്മാനത്തുക 56.4 മില്യണ്‍ യു.എസ് ഡോളറായാണ് (ഏകദേശം 464 കോടി രൂപ) വര്‍ധിപ്പിച്ചിരിപ്പിക്കുന്നത്. സിംഗിള്‍സ് കിരീടം നേടുന്നവര്‍ക്ക് 2.3 മില്യണ്‍ യൂറോയാണ് സമ്മാനം. ഇത് ഏകദേശം 21 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണ്. സിംഗിള്‍സ് മത്സരജേതാക്കളുടെ സമ്മാനത്തുക 9.1 ശതമാനമാണ് വര്‍ധിപ്പിച്ചത്.

അതെ സമയം ഡബിള്‍സ് മത്സരജേതാക്കള്‍ക്ക് നാല് ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സിംഗിള്‍സ് മത്സരങ്ങളില്‍ ആദ്യ റൗണ്ടില്‍ പുറത്താവുന്ന താരങ്ങള്‍ക്കുള്ള സമ്മാനത്തുകയില്‍ 13 ശതമാനം വര്‍ധനവുണ്ട്.

Anandhu Ajitha

Recent Posts

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

26 mins ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

1 hour ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

1 hour ago

‘സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നിലെത്തിയേനെ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…

2 hours ago

എപിപി അനീഷ്യയുടെ ആത്മഹത്യ; നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മാതാപിതാക്കൾ;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ…

2 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരേ ആക്രമണം ; മർദിച്ചത് മാലയിടാനെന്ന വ്യാജേന എത്തിയ സംഘം ; കേസെടുത്ത് പോലീസ്

ദില്ലി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരേ ആക്രമണം. മാലയിടാനെന്ന വ്യാജേന എത്തിയ സംഘം കനയ്യ കുമാറിനെ…

2 hours ago