Wednesday, December 24, 2025

മുഖ്യന് കറുപ്പ് നിറം ഇഷ്‌ടമില്ലെന്ന് അറിയില്ലേടാ ? നവകേരള സദസിന് കറുത്ത വസ്ത്രം ധരിച്ചെത്തിയ എംഎൽഎയുടെ പിഎയെ തടഞ്ഞ് പോലീസ്

തൃശൂർ : നവകേരള സദസിനെത്തിയ നാട്ടിക എംഎൽഎ സി സി മുകുന്ദന്റെ പി എ, അസ്ഹർ മജീദിനെ പോലീസ് തടഞ്ഞതായി പരാതി. കറുത്ത ഷർട്ട് ധരിച്ചെത്തിയതിനാണ് പിഎയെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പോലീസ് വിലക്കിയത്. വേദിക്ക് മുന്നിലെത്തിയ അസ്ഹറിനോട് പുറത്തുപോകാൻ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ പോലീസ് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, സംഭവം തർക്കത്തിന് കാരണമാകുകയും എംഎൽഎ പൊലീസിനെതിരേ രംഗത്തെത്തുകയും ചെയ്തു.
അസ്ഹറും പോലീസും തമ്മിൽ ഏറെ നേരം വാക്കുതർക്കമുണ്ടായി. തുടർന്ന് എംഎൽഎ ഇടപെട്ടാണ് അസ്ഹറിനെ നവകേരള സദസ്സിലേക്ക് പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ പോലീസ് ഈ പരിപാടി പൊളിക്കാൻ ശ്രമിക്കുകയാണെന്നും പ്രത്യേകിച്ച്, ഡിവൈ.എസ്.പിക്കാണ് അതിനു താൽപര്യമെന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും എംഎൽഎ ആരോപിച്ചു.

Related Articles

Latest Articles