ഭാരതത്തെ സ്വപ്നം കാണാൻ പഠിച്ച എ പി ജെ അബ്ദുൽ കലാമിന് ഇന്ന് 90 -ാം ജന്മദിനം. 2002 മുതല്‍ 2007 വരെ ഇന്ത്യയുടെ 11ാമത് രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ച എപിജെ അബ്ദുള്‍ കലാം ബഹിരാകാശ ശാസ്ത്രജ്ഞനും മികച്ച ഒരു അധ്യാപകനും ആയിരുന്നു. സൗമ്യമായി പുഞ്ചിരിയും ലളിതമായ ജീവിതവും നയിച്ച കലാം ഇന്നും ഓരോ വ്യക്തിയുടെയും മനസിൽ ജീവിക്കുന്നു.
പ്രമുഖ ശാസ്ത്രജ്ഞനായ കലാം തന്റെ മിസൈൽ പ്രതിരോധ പ്രോഗ്രാമുകളിലൂടെ ലോകരാജ്യങ്ങളുടെ ഇടയിൽ ഭാരതത്തിൻറെ അഭിമാനമുയർത്തി. 1931 ഒക്ടോബര്‍ 15ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് സാധാരാണ കുടുംബത്തിലായിരുന്നു അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാമിന്റെ ജനനം. രാമേശ്വരം സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജില്‍ ഉപരി പഠനവും നിര്‍വഹിച്ചു.
ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ വികസിപ്പിച്ചത് അബ്ദുള്‍ കലാമിന്‍റെ നേതൃത്വത്തിലായിരുന്നു. രോഹിണി ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനായി വികസിപ്പിച്ച എസ്എൽവി 3 ആണ് രാജ്യത്തിന് സ്പേസ് ക്ലബ്ബിൽ അംഗത്വം നേടിക്കൊടുത്തത്. പകരം വയ്ക്കാനാകാത്ത മഹത്തായ നിരവധി ഓര്‍മകള്‍ നമുക്ക് സമ്മാനിച്ചാണ് ഡോ. എ പി ജെ അബ്ദുല്‍ കലാം നമ്മെ വിട്ടുപിരിഞ്ഞത്.
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…