Tuesday, September 22, 2026

ഉറങ്ങുമ്പോൾ കാണുന്നതല്ല, ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം; ഇന്ന് എ പി ജെ അബ്ദുൽ കലാമിന്റെ 90 -ാം ജന്മദിനം

ഭാരതത്തെ സ്വപ്നം കാണാൻ പഠിച്ച എ പി ജെ അബ്ദുൽ കലാമിന് ഇന്ന് 90 -ാം ജന്മദിനം. 2002 മുതല്‍ 2007 വരെ ഇന്ത്യയുടെ 11ാമത് രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ച എപിജെ അബ്ദുള്‍ കലാം ബഹിരാകാശ ശാസ്ത്രജ്ഞനും മികച്ച ഒരു അധ്യാപകനും ആയിരുന്നു. സൗമ്യമായി പുഞ്ചിരിയും ലളിതമായ ജീവിതവും നയിച്ച കലാം ഇന്നും ഓരോ വ്യക്തിയുടെയും മനസിൽ ജീവിക്കുന്നു.

പ്രമുഖ ശാസ്ത്രജ്ഞനായ കലാം തന്റെ മിസൈൽ പ്രതിരോധ പ്രോഗ്രാമുകളിലൂടെ ലോകരാജ്യങ്ങളുടെ ഇടയിൽ ഭാരതത്തിൻറെ അഭിമാനമുയർത്തി. 1931 ഒക്ടോബര്‍ 15ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് സാധാരാണ കുടുംബത്തിലായിരുന്നു അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാമിന്റെ ജനനം. രാമേശ്വരം സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജില്‍ ഉപരി പഠനവും നിര്‍വഹിച്ചു.

ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ വികസിപ്പിച്ചത് അബ്ദുള്‍ കലാമിന്‍റെ നേതൃത്വത്തിലായിരുന്നു. രോഹിണി ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനായി വികസിപ്പിച്ച എസ്എൽവി 3 ആണ് രാജ്യത്തിന് സ്പേസ് ക്ലബ്ബിൽ അംഗത്വം നേടിക്കൊടുത്തത്. പകരം വയ്ക്കാനാകാത്ത മഹത്തായ നിരവധി ഓര്‍മകള്‍ നമുക്ക് സമ്മാനിച്ചാണ് ഡോ. എ പി ജെ അബ്ദുല്‍ കലാം നമ്മെ വിട്ടുപിരിഞ്ഞത്.

Related Articles

Latest Articles