Kerala

ഡോ.സുഷമയെ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചു ; നിയമനം സർക്കാർ സമർപ്പിച്ച പട്ടികയിൽ നിന്ന്

തിരുവനന്തപുരം : മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ഡോ. എല്‍. സുഷമയെ നിയമിച്ചു. നിലവിൽ ശങ്കരാചാര്യ സര്‍വകലാശാലയിലെ മലയാളം പ്രഫസറാണ് സുഷമ. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്നാണ് വൈസ് ചാന്‍സലറെ നിയമിച്ചിരിക്കുന്നത്. നേരത്തെ മലയാളം വിസിയായി ഡോ. പി.പി.എസ്.രാധാകൃഷ്ണന്‍റെ പേരു മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത് ഗവര്‍ണര്‍ നിരസിച്ചതോടെ എല്‍.സുഷമയുടേത് ഉള്‍പ്പെടെ മൂന്നംഗ പാനല്‍ നല്‍കുകയായിരുന്നു.

എംജി സര്‍വകലാശാല വൈസ് ചാന്‍സലറായി സി.ടി.അരവിന്ദ് കുമാറിനെയും നിയമിച്ചിട്ടുണ്ട് . എം.ജി സര്‍വകലാശാല വി.സി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നല്‍കിയ രണ്ടു പാനലിലും അദ്ദേഹം ഉൾപ്പെട്ടിരുന്നു. എന്നാൽ സാബു തോമസിന്‍റെ പേര് ഉള്‍പ്പെടുത്തിയ പാനല്‍ ആദ്യം ഗവര്‍ണര്‍ നിരസിച്ചു. ഇതിനെത്തുടർന്ന് സാബു തോമസിനെ മാറ്റി സുദര്‍ശനകുമാറിനെ ഉള്‍പ്പെടുത്തിയാണ് മൂന്നംഗ പാനല്‍ രണ്ടാമത് സമർപ്പിച്ചത്.

Anandhu Ajitha

Recent Posts

തിരുവനന്തപുരത്തെ വെള്ളക്കെട്ടു മാറ്റാന്‍ എന്തെങ്കിലും ചെയ്യുമോ ? ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മേയറേ…

മഴ പെയ്യുന്നത് തിരുവനന്തപുരം നിവാസികള്‍ക്ക് ഇപ്പോള്‍ പേടിസ്വപ്‌നമാണ്. എവിടെയും വെള്ളക്കെട്ടുണ്ടാവാം എന്നതാണ് സ്ഥിതി. മഴയ്ക്കു മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കില്‍…

56 mins ago

വീണ്ടും ചൂട് പിടിച്ച് എയര്‍പോഡ് മോഷണ വിവാദം !കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി

എയര്‍പോഡ് മോഷണ വിവാദവുമായി ബന്ധപ്പെട്ട് പാലാ നഗരസഭയിലെ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. എയര്‍ പോഡ്…

1 hour ago

മൂന്നാമതും ബിജെപി തന്നെ ! പ്രവചനവുമായി രാഷ്ട്രീയ ചാണക്യൻ |BJP

ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ഭരണത്തിലെത്തും ! പ്രവചനവുമായി രാഷ്ട്രീയ ചാണക്യൻ #bjp #rashidcp #electonic

2 hours ago

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയർലൻഡും നോർവേയും സ്പെയിനും !അയർലന്‍ഡിലെയും നോർവെയിലെയും അംബാസഡർമാരെ തിരിച്ചുവിളിച്ച് ഇസ്രയേൽ

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയർലൻഡും നോർവേയും സ്പെയിനും. തീരുമാനം ഒരിക്കലും ഇസ്രയേലിനെതിരല്ലെന്നും സമാധാനത്തിന് വേണ്ടിയാണെന്നും സ്പെയിൻ പ്രതികരിച്ചു. പിന്നാലെ…

3 hours ago

വിദഗ്ധ ചികിത്സയ്ക്കായി ഇനി അലയേണ്ട ! |SP HOSPITAL|

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും ; അത്യാധുനിക ചികിത്സ സൗകര്യങ്ങളുമായി എസ്‌പി മെഡിഫോർട്ട് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു…

3 hours ago

പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു ! മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പ്രാഥമിക നിഗമനം

പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു. ആന്തരിക രക്തസ്രാവമാണ്…

3 hours ago