politics

മഹാരാഷ്ട്രയിൽ നാടകീയ നീക്കം. രാജ് താക്കറെയുടെ പാർട്ടി എൻ ഡി എ സഖ്യത്തിലേക്ക്. അമിത് ഷായുടെ നേതൃത്വത്തിൽ ചർച്ച പുരോഗമിക്കുന്നു

ഇൻഡി സഖ്യത്തിന് തിരിച്ചടി നൽകി മഹാരാഷ്ട്രയിൽ നാടകീയ നീക്കം.മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ ബിജെപി സഖ്യത്തിലേക്ക് ചേർന്നേക്കും. ഇന്നലെ രാത്രിയോടെ ഡൽഹിയിലെത്തിയ രാജ് താക്കറെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്ര ശേഖർ ഭവൻകുശല എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി.

രാജ് താക്കറെയുടെ പാർട്ടി കൂടി ബിജെപി സഖ്യത്തിലെത്തുമ്പോൾ മഹാരാഷ്ട്രയിൽ ഇൻഡി സഖ്യം തകരുമെന്ന് ഉറപ്പായി. എംഎൻഎസിനു വേണ്ടി സൗത്ത് മുംബൈയിലും ഷിർദ്ദിയിലും രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറേയുടെ പിതാവ് ബാൽ താക്കറെയുടെ സഹോദരപുത്രനാണ് രാജ് താക്കറെ. ഉദ്ധവ്താക്കറെയെ ബാൽ താക്കറെ പിൻഗാമിയാക്കിയതോടെ ശിവസേന വിട്ട രാജ് താക്കറെ അടുത്ത വർഷം സ്വന്തം പാർട്ടിയുണ്ടാക്കുകയായിരുന്നു.

anaswara baburaj

Recent Posts

മുംബൈയിൽ ഷവർമ കഴിച്ച് 19 കാരന്റെ മരണം; തെരുവോര കച്ചവടക്കാർ അറസ്റ്റിൽ‌‌; അന്വേഷണത്തിൽഉപയോ​ഗിക്കുന്നത് അഴുകിയ ഇറച്ചിയെന്ന് കണ്ടെത്തൽ

മുംബൈ: ഷവർമ കഴിച്ച് 19-കാരൻ മരിച്ചതിൽ രണ്ട് പേർ അറസ്റ്റിൽ. തെരുവോര കച്ചവടക്കാരായ ആനന്ദ് കുബ്ല, അഹമ്മദ് ഷെയ്ഖ് എന്നിവരാണ്…

23 mins ago

‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയ്ക്ക് മറ്റൊരു ട്വിസ്റ്റ്! 18 വർഷം മുൻപ് യഥാർത്ഥ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം

ചെന്നൈ: 18 വർഷം മുൻപ് യഥാർഥ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം. 2006-ൽ നടന്ന സംഭവത്തിൽ നിലമ്പൂർ…

27 mins ago

ഐസിയു പീഡനക്കേസ്; ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം; അതിജീവിതയിൽ നിന്ന് ഇന്ന് മൊഴിയെടുക്കും

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം. പരാതി അന്വേഷിക്കുന്ന…

52 mins ago

അസം കോൺഗ്രസിന്റെ പ്രൊഫൈൽ ചിത്രം ടെസ്ലയുടെ ലോഗോ! എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സ്ഥിരീകരണം; പോലീസിൽ പരാതി നൽകി

ഗുവാഹട്ടി: അസമിൽ കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. കഴിഞ്ഞ ദിവസമാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. പ്രൊഫൈൽ ചിത്രമായി…

1 hour ago

കെ പി യോഹാന്റെ സംസ്കാര ചടങ്ങുകളിൽ തീരുമാനം ഇന്ന്; സഭ സിനഡ് ചേരും; ഇടിച്ച വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപോലീത്ത കെ പി യോഹാന്റെ സംസ്കാര ചടങ്ങുകൾ തീരുമാനിക്കാൻ ഇന്ന് സഭ സിനഡ്…

2 hours ago