ദില്ലി:രാജ്യത്തെ സൈനികർക്ക് വഹിക്കാൻ കഴിയുന്ന ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ.
മാൻ പോർട്ടബിൾ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലിന്റെ പരീക്ഷണമാണ് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയത്.
ഇന്ത്യൻ സൈനികർക്ക് വഹിക്കാൻ കഴിയുന്ന ഇത്തരം മിസൈലുകൾ യുദ്ധങ്ങളിൽ ഭാരതത്തിന് ഇരട്ടി കരുത്ത് നൽകുമെന്നതിൽ സംശയം വേണ്ട.
ഡിആർഡിഒ പരീക്ഷണം നടത്തിയത് ഏറ്റവും കുറഞ്ഞ ദൂരപരിധിയിലായിരുന്നു. പരീക്ഷണത്തിൽ ലക്ഷ്യം കൃത്യതയോടെ ഭേദിച്ചാണ് മിസൈൽ കരുത്ത് തെളിയിച്ചത്. മുമ്പ് പരമാവധി ദൂരപരിധിയിൽ നടത്തിയ പരീക്ഷണങ്ങളിലും മിസൈൽ ലക്ഷ്യം കൃത്യതയോടെ ഭേദിച്ചു.
ഈ മിസൈലുകളുടെ പ്രധാന സവിശേഷത മനുഷ്യന് വഹിക്കാൻ കഴിയുന്ന ലോഞ്ചറുകളാണ് ഇതെന്നാണ്.കൂടാതെ തെർമൽ സൈറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ലോഞ്ചറുകൾക്ക് ഭാരം കുറവാണ്. ലക്ഷ്യസ്ഥനത്തേക്ക് എത്തുന്നതിനായി ഇൻഫ്രാറെഡ് ഇമേജിംഗ് സീക്കറും, ഓൺ ബോർഡ് കൺട്രോളിനായി അത്യാധുനിക ഏവിയോണിക്‌സും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡിആർഡിഒയെ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. പരീക്ഷണം വിജയിക്കുന്നതിന്റെ ദൃശ്യങ്ങൾ ഡിആർഡിഒ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…