കശ്മീരിലെ ഇസ്‌ലാമിക തീവ്രവാദികളെ വിമർശിച്ചതിന്റെ പേരിൽ പ്രശസ്ത മാധ്യമ പ്രവർത്തക ആരതി ടിക്കൂവിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടി. നടപടിക്കെതിരെ ആരതി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഹർജ്ജി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണവും അക്കൗണ്ട് പൂട്ടിയതിന്റെ കാരണം അറിയിക്കാൻ ട്വിറ്ററിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കശമീരിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിച്ചതിന് തന്‍റെ സഹോദരന് തീവ്രവാദികൾ തുടര്‍ച്ചയായി വധഭീഷണി അയയ്ക്കുന്നുവെന്ന കാര്യമാണ് ആരതി ടിക്കൂ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. കാശ്മീരിനെ കുറിച്ചുള്ള ഒരു ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചതിനാണ് വിഘടനവാദികൾ തന്റെ സഹോദരനെ ലക്‌ഷ്യം വയ്ക്കുന്നതെന്ന് ആരതി ആരോപിക്കുന്നു. ട്വിറ്റർ ഇന്ത്യ പാക് ഭീകരർക്ക് അഴിഞ്ഞാടാൻ സൗകര്യമൊരുക്കിക്കൊടുക്കുന്നു എന്നും ആരതി ആരോപിച്ചിരുന്നു. തുടർന്നാണ് ട്വിറ്റർ ആരതിയുടെ അക്കൗണ്ട് പൂട്ടിയത്.
കാശ്മീരി ഹിന്ദുക്കൾക്കെതിരെ തീവ്രവാദികൾ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ആശങ്ക ആരതി പങ്കുവച്ചിരുന്നു. ഇത് 1990 ജനവരിയുടെ ഓര്‍മ്മപ്പെടുത്തലാണെന്നും അവർ അഭിപ്രായപ്പെട്ടു അന്നാണ് കശ്മീര്‍ താഴ് വര വിട്ട് ഒന്നരലക്ഷം കശ്മീരി ബ്രാഹ്മണര്‍ വീടും സ്വത്തും വിട്ടെറിഞ്ഞ്, ഇസ്ലാം ഭീകരവാദികളെ ഭയന്ന് കൂട്ടപ്പലായനം ചെയ്തത്. ദി ന്യൂ ഇന്ത്യന്‍ എന്ന വാര്‍ത്താ പോര്‍ട്ടലിന്‍റെ സ്ഥാപക കൂടിയായ ആരതി ടിക്കൂ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകയാണ്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…