Drinking water is blue! Are the people of Kochi in a condition to drink manna?
കൊച്ചി: എറണാകുളം സൗത്ത് കർഷക റോഡിലും പരിസര പ്രദേശങ്ങളിലും ഇന്നലെ രാവിലെ മുതൽ കുടിവെള്ളം ലഭിച്ചത് നീല നിറത്തിൽ.കുടിവെള്ളത്തിൽ മണ്ണണ്ണ കലർന്നെന്ന പരിഭ്രാന്തിയിലായിരിന്നു ജനങ്ങൾ .എന്നാൽ പരിശോധനയില്‍ സമീപത്തെ ഡൈ ഹൗസില്‍ നിന്നുള്ള മാലിന്യമാണ് വില്ലൻ എന്ന് കണ്ടെത്തി. പുറംതള്ളുന്ന മാലിന്യം, ഇതേ സ്ഥാപനത്തിന്റെ തന്നെ വാട്ടര്‍ അതോറിട്ടിയുടെ മീറ്റര്‍ബോക്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കായിരിന്നു പോയത്. ഇവിടെ നിന്നും പൊട്ടിയ ശുദ്ധജല പൈപ്പിലൂടെയാണ് മാലിന്യം കുടിവെള്ളത്തില്‍ കലര്‍ന്നതെന്ന് ഒടുവിൽ കണ്ടെത്തി.
കോര്പറേഷന് ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തുകയും ഡൈ ഹൗസ് യൂണിറ്റ് പൂട്ടിക്കുകയും ചെയ്തു . കഴിഞ്ഞ ദിവസം അറ്റകുറ്റ പണിയുടെ ഭാഗമായി കുടിവെള്ളം മുടങ്ങിയിരുന്നു. ഇന്നലെ പമ്പിംഗ് പുന:സ്ഥാപിച്ചതോടെ ഈ മലിന ജലം പരിസരങ്ങളിലെ വീടുകളില്‍ എത്തുകയായിരുന്നു. വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സ്ഥലത്തെത്തി കുടിവെള്ള പൈപ്പ് പ്രത്യേക മോട്ടോര്‍ എത്തിച്ച് വൃത്തിയാക്കി ഇന്നും ശുദ്ധീകരണ പ്രക്രിയ നടക്കും.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…