മോഹൻലാലിന്റെ ദൃശ്യം 2 തിയറ്റർ റിലീസിന് : ആകാംക്ഷയോടെ ആരാധകർ

സിനിമ ലോകം വളരെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെയും- ഹിറ്റ് സംവിധായകൻ ജിത്തു ജോസഫിന്റെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിനു മികച്ച അഭിപ്രായമാണ് ലഭിച്ചത്. സിനിമ മോഹികൾ ഓരോത്തരും ചിത്രം തിയേറ്റർ റിലീസിനായി ആഗ്രഹിച്ചെങ്കിലും, ചിത്രം ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. എങ്കിലും ദൃശ്യം ഒന്ന് പോലെ തന്നെ രണ്ടാം ഭാഗവും ലോകശ്രദ്ധ നേടിയിരുന്നു. തിയറ്റർ റിലീസ് ചെയ്യാതെ നേരിട്ട് ഒടിടി റിലീസായി എത്തിയത് ആരാധകർക്ക് വലിയ നിരാശയായിരുന്നു. ഇപ്പോൾ തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ചിത്രം.

എന്നാൽ സിംഗപ്പൂർ മലയാളികൾക്കും അവിടെയുള്ള മലയാള സിനിമാ പ്രേമികൾക്കുമായാണ് ദൃശ്യം 2 തിയറ്ററിൽ എത്തുന്നത്. ജൂൺ 26നു സിംഗപ്പൂരിലെ മൾടിപ്ലക്സുകളിലാണ് ദൃശ്യം 2 റിലീസ് ചെയ്യുക. ആശീർവാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീസിയം കമ്പനിയും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സിംഗപ്പൂരിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖല ആയ ഗോൾഡൻ വില്ലേജ് സിനിപ്ലെക്സുകളിൽ ആണ് ദൃശ്യം 2 പ്രദർശിപ്പിക്കുന്നത്. ദൃശ്യം ഒന്നിന്റെയും, രണ്ടിന്റെയും വിജയത്തോടെ ചിത്രത്തിന്റെ മൂന്നാം ഭാ​ഗവും വൈകാതെ പുറത്തിറങ്ങുമെന്ന് സൂചനകളുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധങ്ങളെ അവഗണിച്ച് ​ഗതാ​ഗത വകുപ്പ് ; സംസ്ഥാനത്ത് പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ ; റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ് ; സമരം കടുപ്പിക്കാൻ ട്രേഡ് യൂണിയനുകൾ

സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്. പുതിയ ട്രാക്ക്…

19 mins ago

വാക്‌സീന്‍ വിരുദ്ധരുടെ വിളയാട്ടം| സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാന്‍ ആസ്ട്രസെനെക്ക് യോഗ്യരാണോ ?

ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആധുനിക വാക്‌സിനുകള്‍ വളരെ സുരക്ഷിതമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവയാണ്. ഈ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അറിയുക, ശാസ്ത്രം ഇനിയും…

35 mins ago

ബിജെപിയെ പിന്തുണയ്‌ക്കുന്ന മുസ്ലീങ്ങളെ വെറുക്കണം ! വോട്ട് ജിഹാദിന് ആഹ്വാനവുമായി സമാജ്‌വാദി പാർട്ടി നേതാവ് മറിയ അലം ഖാൻ ; എഫ്ഐആർ രജിസ്റ്റർ ചെയ്ത് യു പി പോലീസ്

ലക്നൗ : വോട്ട് ജിഹാദിന് ആഹ്വാനം ചെയ്ത സമാജ്‌വാദി പാർട്ടി നേതാവ് മറിയ അലം ഖാനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ്…

48 mins ago

കേരളം ലോഡ് ഷെഡിങ്ങിലേക്കോ ? കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി ; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ നിര്‍ണായക യോഗം ഇന്ന്

സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതല യോഗം ചേരും. രാവിലെ 11ന്…

52 mins ago

ഞെട്ടിത്തരിച്ച് ശാസ്ത്രലോകം ! ക്യാമറയിൽ പതിഞ്ഞത് ചൊവ്വയിലെ അന്യഗ്രഹ ജീവിയോ ??

ഇഎസ്എ മാർസ് എക്‌സ്പ്രസ് സ്‌പേസ്‌ക്രാഫ്റ്റ് കാമറയിൽ പതിഞ്ഞ ചിത്രത്തിന്റെ അമ്പരപ്പിൽ ശാസ്ത്രലോകം ! അന്യഗ്രഹ ജീവികൾ യാഥാർഥ്യമോ

1 hour ago