Celebrity

ദൃശ്യം 3 ദി കൺക്ലൂഷൻ; ജീത്തു ജോസഫിന്റെ ക്ലാസിക്ക് ക്രിമിനൽ അവസാന ഭാഗത്തിലേക്ക്, ആകാംഷയോടെ പ്രേക്ഷകർ

മോഹൻലാൽ നായകനാകുന്ന ക്രൈം ത്രില്ലർ ചിത്രം ദൃശ്യം 3 പണിപ്പുരയിലാണെന്ന് സംവിധായകൻ ജീത്തു ജോസഫ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രം ഉടൻ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. 2021 ഫെബ്രുവരിയിൽ ദൃശ്യം 2 പുറത്തിറങ്ങിയതിന് ശേഷം ജീത്തു ജോസഫ്, മോഹൻലാലിനോടും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനോടും ദൃശ്യം 3 യുടെ ക്ലൈമാക്സ് ചർച്ച ചെയ്തതായും അവർക്ക് അത് ഇഷ്ടപ്പെട്ടുവെന്നും വാർത്തകൾ വന്നിരുന്നു.

എന്നാൽ, ചിത്രം ഉടൻ തിയറ്ററുകളിലെത്തില്ലെന്ന് സംവിധായകൻ പറഞ്ഞു. നിലവിൽ ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ചിത്രം വരും ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പാൻഇന്ത്യൻ ചിത്രം റാമിന്റെ ചിത്രീകരണ തിരക്കുകളിലാണ് സംവിധായകൻ ജീത്തു. റാം രണ്ടു ഭാഗങ്ങൾ ഉള്ള സിനിമയാണെന്നും സംവിധായകൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആദ്യ രണ്ട് ചിത്രങ്ങളിലെയും പോലെ മോഹൻലാൽ ജോർജ്കുട്ടിയായി തിരിച്ചെത്തും.
ബ്ലോക്ക്ബസ്റ്റർ ഫിലിം സീരീസിന്റെ അവസാന ഭാഗമായിരിക്കും ദൃശ്യം 3. ആദ്യഭാഗം 2013-ൽ പുറത്തിറങ്ങി, രണ്ടാം ഭാഗത്തിന്റെ കഥ ദൃശ്യം സംഭവങ്ങൾക്ക് ആറു വർഷത്തിനു ശേഷമാണ് ഇറക്കിയത്. ദൃശ്യം 2 ആദ്യം തിയറ്റർ റിലീസിനായി പ്ലാൻ ചെയ്തിരുന്നെങ്കിലും കോവിഡ് -19 പാൻഡെമിക് കാരണം നിർമ്മാതാക്കൾ ആമസോൺ പ്രൈം വീഡിയോ വഴി നേരിട്ട് ഡിജിറ്റൽ റിലീസ് ചെയ്യുകയായിരുന്നു.

Meera Hari

Recent Posts

വൈദ്യുതി നിലച്ചു! പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചു; പോലീസിൽ പരാതി നൽകി ഓഫീസ് ജീവനക്കാർ

കോഴിക്കോട് : വൈദ്യൂതി നിലച്ചതിനു പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചതായി പരാതി. കോഴിക്കോട് പന്തീരാങ്കാവിലാണ് ഒരു സംഘം…

4 mins ago

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകം; യുവതി മൊഴിയില്‍ പറഞ്ഞ യുവാവിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍…

14 mins ago

മേയറും ഭർത്താവും ചേർന്ന് ജോലി തെറിപ്പിച്ച ആദ്യയാളല്ല യദു !

കുട്ടി മേയറുടെയും എംഎൽഎയുടെയും ധാർഷ്ട്യം കണ്ടോ ?

29 mins ago

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതി; പാകിസ്ഥാൻ ഡോക്ടർ മുഹമ്മദ് മസൂദിന് 18 വർഷം ജയിൽ ശിക്ഷ

ഇസ്ലാമാബാദ്: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതിയിട്ട പാകിസ്ഥാൻ ഡോക്ടർക്ക് 18 വർഷത്തെ തടവ് ശിക്ഷ വിധിച്ച്…

46 mins ago

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോ​ഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെ ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന്…

1 hour ago

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരങ്ങളിൽ റെഡ് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഇന്ന് കേരളാ തീരത്ത് റെഡ് അലർട്ട് തുടരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ…

2 hours ago