accident

കാൺപൂർ വാഹനാപകടം ; ട്രാക്ടർ ഡ്രൈവർ മദ്യപിച്ചിരുന്നതായി വെളിപ്പെടുത്തൽ ; പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് : വാഹനാപകടത്തിൽപ്പെട്ട് 26 പേർ മരിച്ച സംഭവത്തിൽ ട്രാക്ടർ ഡ്രൈവർ മദ്യപിച്ചിരുന്നതായി വെളിപ്പെടുത്തൽ. വാഹനാപകടത്തിൽ നിന്നും രക്ഷപെട്ടവരാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്നും അമിത വേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നും രക്ഷപെട്ടവർ ആരോപിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

അപകടം നടന്ന് അരമണിക്കൂറിനുശേഷമാണ് സഹായം ലഭിച്ചതെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. യാത്രക്കാരിൽ ചിലരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തി കണ്ടതായും അവർ പറഞ്ഞു. ചികിത്സയിൽ കഴിയുന്ന എല്ലാവരും അപകട നില തരണം ചെയ്തതായി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

സംഭവത്തെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി യോഗി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മരിച്ചവരുടെ കുടുംബത്തിനൊപ്പമുണ്ടെന്ന് പറഞ്ഞു. യാത്രക്കാർക്കായി ട്രാക്ടർ ട്രോളി ഉപയോഗിക്കരുതെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ ബോധവൽക്കരണ പരിപാടിയും നടത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

admin

Recent Posts

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

4 mins ago

സുരക്ഷിത ഇവിഎം ഉണ്ടാക്കാന്‍ പഠിപ്പിക്കാമെന്ന് ഇലോണ്‍ മസ്‌ക്കിനോട് രാജീവ് ചന്ദ്രശേഖര്‍; വോട്ടിംഗ് മെഷീന്‍ ചര്‍ച്ചയും വെല്ലുവിളികളും

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും. തോല്‍വിക്ക് കാരണം…

26 mins ago

റീസി ഭീ_ക_രാ_ക്ര_മ_ണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീരിൽ !

ഭീ_ക_ര_രെ തുടച്ചുനീക്കാൻ വമ്പൻ ഒരുക്കങ്ങൾക്ക് തുടക്കം അമിത് ഷാ കാശ്മീരിൽ ! അജിത് ഡോവലും കരസേനാ മേധാവിയും ഒപ്പം #amitshah…

34 mins ago

എന്താണ് വിദേശനാണ്യ ശേഖരം ? സമ്പദ് വ്യവസ്ഥയിൽ ഇതിന്റെ പ്രാധാന്യമെന്ത് ?

മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനത്ത് ഇന്ത്യ ഉടനെത്തും ! ഇത് ഇന്ത്യൻ കരുത്തിന്റെ സൂചന #foreignexchangereserves…

1 hour ago

അമേരിക്കയിൽ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച !പിഎൻജി ജ്വല്ലറിയുടെ സാൻ ഫ്രാൻസിസ്കോയിലെ ഔട്ട്ലറ്റ് കാലിയാക്കിയത് 20 പേരടങ്ങുന്ന മുഖം മൂടി സംഘം ; 5 പേർ അറസ്റ്റിൽ

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച. 20 പേരടങ്ങുന്ന സംഘമാണ് പുണെ ആസ്ഥാനമായുള്ള പിഎൻജി ജ്വല്ലറിയുടെ സാൻ…

1 hour ago

ബ്രിട്ടീഷു കാലത്തെ ഐപിസിയും സിആര്‍പിസിയും ഇനിയില്ല, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ : നിയമമന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍

ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രിമിനല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ…

2 hours ago