attack-in-myanmar-airline
3,500 അടി ഉയരത്തില്‍ പറക്കുന്നതിനിടെ മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിന് നേരെ വെടിവെപ്പ്. ഒരു യാത്രക്കാരന് പരിക്കേറ്റു. തുടര്‍ന്ന് ലോയ്കാവില്‍ വിമാനം ഇറക്കിയ ശേഷം യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലത്തു നിന്ന് അജ്ഞാതര്‍ വിമാനത്തിന് നേരെ വെടിയുതിര്‍ത്തെന്നാണ് വിലയിരുത്തല്‍. ആക്രമണത്തിന് പിന്നില്‍ കയായിലെ വിമത സേനയാണെന്നാണ് സൈനിക ഭരണകൂടത്തിന്റെ ആരോപണം. എന്നാലിത് വിമത സംഘടനകള്‍ നിഷേധിച്ചു.
വിമാനം 3,500 അടി ഉയരത്തിലും വിമാനത്താവളത്തിന് നാല് മൈല്‍ വടക്കുമായാണ് പറന്നുകൊണ്ടിരുന്നതെന്ന് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ നഗരത്തിലേക്കുള്ള എല്ലാ വിമാനങ്ങളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയതായി ലോയ്കാവിലെ മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സ് ഓഫീസ് അറിയിച്ചു.
കരെന്നി നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ ‘തീവ്രവാദികളാണ്’ വെടിവയ്പ്പ് നടത്തിയതെന്ന് മ്യാന്‍മറിലെ ഭരണകക്ഷിയായ സൈനിക കൗണ്‍സിലിന്റെ വക്താവ് മേജര്‍ ജനറല്‍ സോ മിന്‍ ടുണ്‍ പറഞ്ഞു. സായുധ ഗ്രൂപ്പായ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സിലെ തങ്ങളുടെ സഖ്യകക്ഷികളോടൊപ്പം ഈ സംഘം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘യാത്രാ വിമാനത്തിന് നേരെയുള്ള ഇത്തരത്തിലുള്ള ആക്രമണം അംഗീകരിക്കാനാവില്ല . സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളും സംഘടനകളും സംഭവത്തെ അപലപിക്കേണ്ടതുണ്ട്’, അദ്ദേഹം പറഞ്ഞു. ‘
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഓങ് സാന്‍ സൂകി സര്‍ക്കാരിനെ അട്ടിമറിച്ച് 2021-ലാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. അന്ന് മുതല്‍ കായയില്‍ സൈനികരും പ്രാദേശിക പ്രതിരോധ ഗ്രൂപ്പുകളും തമ്മില്‍ കടുത്ത പോരാട്ടം തുടരുകയാണ്.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…