തൊടുപുഴ: മാരകമരുന്നായ എം.ഡി.എം.എയും കഞ്ചാവും 8.3 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍. വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച് വച്ചിരുന്ന എം.ഡി.എം.എയും കഞ്ചാവുമായാണ് പ്രതി പിടിയിലായത്. മുതലക്കോടം ആര്‍പ്പാമറ്റം കണ്ടത്തിന്‍കര വീട്ടില്‍ കെ.കെ.ഹാരിസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. 27.5 ഗ്രാം എം.ഡി.എം.എ, 250 ഗ്രാം കഞ്ചാവ് എന്നിവയാണ് ഹാരിസിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ലഹരി മരുന്ന് വിറ്റു കിട്ടിയ പണമാണ് കിടപ്പുമുറിയില്‍ നിന്ന് കണ്ടെത്തിയത്.
തൊടുപുഴ പോലീസും ഡിസ്ട്രിക് ആന്‍ഡ് നര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിനിടെയിലാണ് ഇയാള്‍ കുടുങ്ങിയത്.

