കായംകുളം: റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുവേട്ട. മൂന്ന് പേർ പിടിയിൽ. ആറാട്ടുപുഴ അശ്വതി ഭവനത്തിൽ ഉണ്ണിക്കുട്ടൻ (26), ആറാട്ടുപുഴ കൊച്ചുപടന്നയിൽ സച്ചിൻ (23), ആറാട്ടുപുഴ രാജീവ് ഭവനത്തിൽ മിലൻ പി. ബിജു ( ഗയിൽ 23) എന്നിവരാണ് പിടിയിലായത്. 46.700 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
നാർകോട്ടിക് സെൽ അഡീഷനൽ എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കായംകുളം ഡിവൈ.എസ്.പി അജയനാഥിന്റെ നേത്വത്വത്തിലുള്ള സി.ഐ മുഹമ്മദ് ഷാഫിയും ഉൾപ്പെട്ട പ്രത്യേക സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.
കായംകുളം എസ്.ഐ വി. ഉദയകുമാർ, സീനിയർ സി.പി.ഒമാരായ റെജി, ശ്യാം, അജികുമാർ, ശിവകുമാർ, ഡാൻസാഫ് എ.എസ്.ഐ ജാക്സൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാർമാരായ ജീതിൻ, വിഷ്ണു, ഗിരീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, സിറിൾ, അബിൻ, അനസ്, നന്ദു, രൺദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

