തിരുവനന്തപുരം: മലയാള സിനിമയിലെ ലഹരി ഉപയോഗത്തിൽ പലരുടെയും കണ്ടെത്തലുകൾ വന്നുകൊണ്ടിരിക്കുന്നുവെന്നും ഇതിലെ സത്യം നിയമപരമായി കണ്ടെത്തണമെന്നും നടനും എംപിയുമായ സുരേഷ് ഗോപി. താൻ പോലീസ് ആകാനില്ലെന്നും സത്യം ഉദ്യോഗസ്ഥരാണ് കണ്ടെത്തേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
“ഉദ്യോഗസ്ഥരുടെ വേട്ട നടക്കട്ടെ. അത് നടക്കണം. ഉദ്യോഗസ്ഥർ പറയട്ടെ. സമൂഹത്തിന്റെ സുരക്ഷക്കായി ചില കണ്ടെത്തലുകൾ മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്. ആ വിവരങ്ങളിലെ സത്യസന്ധതയും, അതിനകത്ത് ശുദ്ധീകരണം ആവശ്യമാണെങ്കിൽ നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി അത് നടക്കട്ടെ. ഉദ്യോഗസ്ഥർ തിരുത്താനുള്ള നടപടികൾ എടുക്കുകയാണെങ്കിൽ ആ പ്രക്രിയയിൽ ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കാനുള്ള നിലപാട് എടുക്കും. അതിനേ കഴിയുകയുള്ളൂ”. -സുരേഷ് ഗോപി പറഞ്ഞു.
കോഴപ്പണക്കേസിൽ കുരുക്കിലായ സ്ഥാപനവുമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് എന്ത് ബന്ധം I CSI BISHOP
തിരുവനന്തപുരം കാട്ടാക്കടയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട മുതിവിളയിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ രഞ്ജിത്തിന്റെ ഭാര്യ…
ദില്ലി :എയർ ഇന്ത്യയിൽ ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. എയർ ഇന്ത്യ ജീവനക്കാരെയും അധികൃതരെയും…
തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി സർക്കാർ ഡോക്ടറെ കളക്ടർ വിളിച്ചു വരുത്തിയതായി പരാതി. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെതിരെയാണ് പരാതി ഉയർന്നത്.…
ദില്ലി : ആയുധ നിർമ്മാണത്തിൽ സ്വയം പര്യാപ്തക കൈവരിച്ചതോടെ പ്രതിരോധ ആയുധ ഇറക്കുമതി അവനാസിപ്പിക്കാൻ ഭാരതം. അടുത്ത സാമ്പത്തിക വർഷം…