Saturday, May 4, 2024
spot_img

മലയാള സിനിമയിലെ ലഹരി ഉപയോഗം; ‘ഞാൻ പോലീസ് ആകാനില്ല,ഉ​ദ്യോ​ഗസ്ഥരുടെ വേട്ട നടക്കട്ടെ’;സത്യം നിയമപരമായി കണ്ടെത്തണമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: മലയാള സിനിമയിലെ ലഹരി ഉപയോഗത്തിൽ പലരുടെയും കണ്ടെത്തലുകൾ വന്നുകൊണ്ടിരിക്കുന്നുവെന്നും ഇതിലെ സത്യം നിയമപരമായി കണ്ടെത്തണമെന്നും നടനും എംപിയുമായ സുരേഷ് ​ഗോപി. താൻ പോലീസ് ആകാനില്ലെന്നും സത്യം ഉദ്യോഗസ്ഥരാണ് കണ്ടെത്തേണ്ടതെന്നും സുരേഷ് ​ഗോപി പറഞ്ഞു.

“ഉ​ദ്യോ​ഗസ്ഥരുടെ വേട്ട നടക്കട്ടെ. അത് നടക്കണം. ഉ​ദ്യോ​ഗസ്ഥർ പറയട്ടെ. സമൂഹത്തിന്റെ സുരക്ഷക്കായി ചില കണ്ടെത്തലുകൾ മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്. ആ വിവരങ്ങളിലെ സത്യസന്ധതയും, അതിനകത്ത് ശുദ്ധീകരണം ആവശ്യമാണെങ്കിൽ നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി അത് നടക്കട്ടെ. ഉദ്യോ​ഗസ്ഥർ തിരുത്താനുള്ള നടപടികൾ എടുക്കുകയാണെങ്കിൽ ആ പ്രക്രിയയിൽ ഉദ്യോ​ഗസ്ഥർക്കൊപ്പം നിൽക്കാനുള്ള നിലപാട് എടുക്കും. അതിനേ കഴിയുകയുള്ളൂ”. -സുരേഷ് ​ഗോപി പറഞ്ഞു.

Related Articles

Latest Articles