കൊച്ചി: 1500 കോടിയുടെ ഹെറോയിൻ കടത്ത്. അഫ്ഗാനിൽ നിന്നും മയക്കുമരുന്ന് ഇറാനിൽ എത്തിക്കുന്നത് പാകിസ്താൻ ആണെന്ന് കണ്ടെത്തി. ഇന്ത്യക്ക് രഹസ്യവിവരം കൈമാറിയത് ഇറാൻ പോലീസിന്റെ നാർക്കോട്ടിക് വിഭാഗമാണെന്ന് രഹസ്യാന്വേഷണ അധികൃതർ അറിയിച്ചു.ലക്ഷ്വദ്വീപ് തീരത്തുനിന്നും രണ്ടു ബോട്ടുകളിലായി 1520 കോടിയുടെ ഹെറോയിൻ പിടിച്ചതിന്റെ അന്വേഷണം നീളുന്നത് വൻ അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃഖലയിലേക്ക് ആണ്. അഫ്ഗാനിൽ നിന്നും പാകിസ്താൻ കടത്തുന്ന മയക്കുമരുന്ന് ഇറാനിലെ തുറമുഖങ്ങൾ വഴി ഇന്ത്യൻ തീരത്തേക്ക് എത്തുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
ലക്ഷ്വദ്വീപിലെ ആഴക്കടലിൽ കണ്ടെത്തിയ ബോട്ടുകളിലെ രഹസ്യ അറകളിലാണ് കോടിക്കണക്കിന് രൂപ വിലവരുന്ന ഹെറോയിനും മറ്റ് മയക്കുമരുന്നുകളും കണ്ടെത്തിയത്.ഓപ്പറേഷൻ ഖോജ്ബിൻ എന്ന പേരിട്ട തിരച്ചിലിൽ ആയിരുന്നു ഇതിന് സഹായിച്ചത്. ഇത്തരം കടത്ത് ഇവർ ആദ്യമായി നടത്തുന്നതല്ലെന്നും വൻ ലഹരി മാഫിയബന്ധങ്ങൾ ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ ഇവർ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ആണ് നിഗമനം.
ഇറാനിലെ ഛബഹാർ തുറമുഖവും ബന്ധാർ അബ്ബാസ് തുറമുഖവും ഇന്ത്യയിലേക്കും ശ്രീലങ്കയിലേയ്‌ക്കുമടക്കം മയക്കുമരുന്ന് കടത്തുന്ന സംഘം ഉപയോഗിക്കുന്നതായാണ് അറിവ്. പാകിസ്ഥാന് ഇറാൻ മേഖലയുമായി ഉള്ള ബന്ധം ശക്തമായതിനാൽ ഇതിൽ അത്തരം കണ്ണികളും സജീവമായുണ്ടെന്നാണ് കണ്ടെത്തൽ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും കോസ്റ്റ് ഗാർഡും സംയുക്തമായിട്ടാണ് തിരച്ചിൽ നടത്തിയത്. പിടിയിലായവരിൽ രണ്ടുപേർ തിരുവനന്തപുരം സ്വദേശികളും 20 പേർ കന്യാകുമാരി സ്വദേശികളുമാണ്.
ഹെറോയിൻ നിറച്ചിരുന്ന ചാക്കുകളിൽ പാകിസ്താനിലെ ഹബീബ് ഷുഗർ മില്ലെന്ന മുൻകാല പൊതുമേഖലാ പഞ്ചസാര മില്ലിന്റെ പേരാണുള്ളത്. കറാച്ചി കേന്ദ്രമാക്കിയുള്ള മില്ലിന്റെ പേരുള്ള മൂന്ന് ചാക്കുകളാണ് ആകെയുള്ള ഒൻപതെണ്ണത്തിലുള്ളതെന്നതും പാകിസ്താന്റെ പങ്കിലേയ്‌ക്കും നീങ്ങുകയാണ്. അഫ്ഗാനിസ്ഥാനിൽ ഹെറോയിൻ ഉൽപ്പാദനം നടക്കുകയും ഭീകരസംഘങ്ങൾ പാകിസ്താൻ വഴി ഇറാനിലെ തുറമുഖത്തേക്ക് മയക്കുമുരുന്ന് എത്തിക്കുകയുമാണ് ചെയുന്നത്.
ഇറാനിൽ നിന്ന് 2021ൽ 1100 ടണ്ണും 2020ൽ 230 ടണ്ണും ഇതിന് മുമ്പ് പിടികൂടിയിട്ടുണ്ട്. ഇന്ത്യയുടെ വലിയ തോതിലുള്ള സമ്മർദ്ദം ഇറാൻ നടപടി കടുപ്പിക്കാൻ കാരണമായി. ഇന്ത്യയുടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി സത്യാനാരായൺ പ്രധാനും ഇറാന്റെ മേധാവി ബ്രിഗേഡിയർ ജനറൽ മജീദ് കരീമിയും ടെഹ്‌റാനിൽ അടിയന്തിര യോഗം ചേർന്നാണ് പരസ്പരം ധാരണയിലെത്തിയത്.
2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന് ഏതെങ്കിലും ഒരു വിഭാഗത്തിൽ…
ടോങ്ക്: പുതുവത്സരത്തോടനുബന്ധിച്ച് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ രാജസ്ഥാനിലെ ടോങ്ക്-ജയ്പൂർ ദേശീയപാതയിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. ഇന്ന്…
2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന് ഏതെങ്കിലും ഒരു വിഭാഗത്തിൽ…
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇസ്ലാമിസ്റ്റ് പ്രീണനത്തിനായി ഹിന്ദു വിശ്വാസചിഹ്നങ്ങളെ അപമാനിക്കുന്ന ഇടത് രാഷ്ട്രീയം വീണ്ടും. ശിവലിംഗം, ഭാരതമാതാവ്, അയ്യപ്പൻ, ഗുരുവായൂരപ്പൻ—എന്നിവയ്‌ക്കെതിരായ തുടർച്ചയായ…
ഡൊണാൾഡും ട്രമ്പും അമേരിക്കയും തള്ളി മടുത്തപ്പോൾ പുതിയ അവകാശവാദവുമായി ചൈനയും ! വെടിനിർത്തൽ ഉഭയകക്ഷി തീരുമാനമെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ…
പന്ത്രണ്ടു വർഷമായി മതപരിവർത്തനം ! നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണവും അറസ്റ്റും ! മലയാളി പാതിരിയെ രക്ഷിക്കാൻ സി എസ്…