Saturday, December 27, 2025

നെടുമ്പാശ്ശേരിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് ഇരുപത് കോടിയുടെ ഹെറോയിൻ, വിദേശി പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ഇരുപത് കോടി വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബായ് വഴിയെത്തിയ ടാൻസാനിയൻ പൗരനിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്.

ടാൻസാനിയൻ പൗരനായ മുഹമ്മദ് അലിയാണ് ഡി.ആര്‍.ഐയുടെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ നേരിട്ടെത്തി പരിശോധന നടത്തുകയായിരുന്നു. ട്രോളി ബാഗിന്‍റെ രഹസ്യ അറക്കുള്ളില്‍ ഒളിപ്പിച്ചാണ് മുഹമ്മദ് അലി 2884 ഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ചത്.

Related Articles

Latest Articles