കൊൽക്കത്ത : ഡ്യൂറൻഡ് കപ്പ് ഫുട്ബോളിന്റെ ആദ്യ സെമിയിൽ ഗോകുലം കേരള എഫ്.സി ഈസ്റ്റ് ബംഗാളിനെ നേരിടും. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് മത്സരം. രാത്രി 7 ന് നടക്കുന്ന രണ്ടാം സെമിയിൽ റിയൽ കശ്മീർ എഫ്.സി മോഹൻ ബഗാനെ നേരിടും. ഈ മാസം 24 നാണ് കിരീടപ്പോരാട്ടം.

