street nuisance; Kudumbashree has also started training in the Defense Forces
തിരുവനന്തപുരം : സംസ്ഥാനത്ത് ആറു മാസത്തിനിടയിൽ പേവിഷബാധയേറ്റ് മരണപ്പെട്ടത് 13 പേർ. ജൂൺ മാസത്തിൽ മാത്രം മൂന്ന് പേര് മരണപെട്ടു. മെയ്, ജൂണ്‍ മാസങ്ങളിലാണ് കൂടുതൽ പേർ പേവിഷ ബാധയേറ്റ് മരണപ്പെട്ടത്.
ഈ വര്‍ഷം ഏപ്രില്‍ 10 വരെ ഉള്ള സമയത്ത് മൂന്നു പേര്‍ക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 3 പേരും മരിച്ചു. ഇന്നലെ വരെ മരണം 13 ആയിരിക്കുകയാണ്. വര്‍ത്തു മൃഗങ്ങളുടെ കടിയേറ്റാല്‍ , അത് ഗൗരവമാക്കാത്തതും കൃത്യ സമയത്ത് ചികിത്സ് തേടുന്നതില്‍ വരുന്ന വീഴ്ചയും പേ വിഷബാധയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നുണ്ട്.
അതേസമയം, ആശങ്കയാകുന്നത് മറ്റൊരു കാര്യമാണ്. പൂര്‍ണ വാക്സിനേഷന് ശേഷമുള്ള മരണങ്ങള്‍. വാക്സിന്‍ ഗുണമേന്മ , വാക്സിന്‍ സൂക്ഷിക്കുന്നത്, കൈകാര്യം ചെയ്യുന്നത്, കുത്തിവെയ്പ്പ് എന്നിവയിലും പരിശോധന വേണം. വാക്സിനെടുത്താലും പ്രതിരോധം രൂപപ്പെടാന്‍ ഒരാഴ്ച്ച വരെ സമയമെടുക്കാം. അതുവരെ സുരക്ഷിതമായിരിക്കാന്‍ ഇമ്യൂണോ ഗ്ലോബുലിന്‍ പോലുള്ളവ നല്‍കിയിട്ടുണ്ടോ എന്നതും അന്വേഷിക്കണം. പ്രതിരോധം രൂപപ്പെടുന്നത് വരെ വൈറസിനെ നിഷ്ക്രിയമാക്കാന്‍ ഐഡിആര്‍വി, മോണോക്ലോണല്‍ ആന്റിബോഡി ഉള്‍പ്പടെ നല്‍കാറുണ്ട്.
കടിയേറ്റ ഭാഗത്ത് തന്നെ കുത്തിവെപ്പ് നല്‍കി, വൈറസിനെ നിഷ്ക്രിയമാക്കുന്ന കുത്തിവെയ്പ്പിന് നല്ല വൈദഗ്ദ്യം വേണം. ഇത് സങ്കീര്‍ണമാണ്. ഇതിലെ വീഴ്ച്ചകളും മരണത്തിനിടയാക്കാം. ഒപ്പം മുഖം, കഴുത്ത് പോലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളില്‍ കടിയേല്‍ക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇത് വേഗത്തില്‍ തലച്ചോറിനെ ബാധിക്കും. മാത്രവുമല്ല, ഈ ഭാഗങ്ങളില്‍ കടിയേല്‍ക്കുമ്പോള്‍ കടിയേറ്റ ഭാഗത്ത് തന്നെ ഇഞ്ചക്ഷന്‍ നല്‍കുന്നത് ബുദ്ധിമുട്ടാണ്. ഇതും മരണത്തിനിടയാക്കാം.
വീട്ടിലെ വളര്‍ത്തു നായ്ക്കളാകുമ്പോള്‍ നിസാര പോറലുകള്‍ അവഗണിക്കുന്നതും, വാക്സിനെടുക്കുന്നതില്‍ കാലതാമസം വരുത്തുന്നതും അപകട കാരണമാകാമെന്നും വിദഗ്ദര്‍ വ്യക്തമാക്കുന്നുണ്ട്. പാലക്കാട്ടെ മരണത്തില്‍ ഇതിലേതാണ് കാരണമായതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഏതായാലും മുഴുവന്‍ വാക്സിനെടുത്തിട്ടും ആളുകള്‍ മരിക്കുന്നത് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അപായ സൂചനയാണ്. ഇതാണ് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് വിദഗ്ദര്‍ പറയുന്നത്.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…