Tuesday, December 16, 2025

പാലക്കാട് ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ചു അപകടം;അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരുക്ക്

പാലക്കാട് : ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ചു .അപകടത്തിൽ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരുക്ക്. കാവശ്ശേരി പി.സി.എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കുമാണ് പരുക്കേറ്റത്.

ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി കത്തിച്ചപ്പോള്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും, ഒരു രക്ഷിതാവിനുമാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലും, ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Articles

Latest Articles