ഇടുക്കി: കുമളിയില്‍ നവകേരള സദസിന്റെ പ്രചരാണത്തിന് വേണ്ടി സംഘടിപ്പിച്ച കാളവണ്ടി മത്സരയോട്ടത്തിനിടെ അപകടം. കാളവണ്ടി നിയന്ത്രണം തെറ്റി പൊതുജനങ്ങള്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി. ആൾക്കൂട്ടം ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
തമിഴ്നാട്ടില്‍നിന്ന് എത്തിച്ച ആറ് കാളവണ്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. കുമളി ജംഗ്ഷന് സമീപത്തുവച്ച് ഒരു കാളവണ്ടി നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന ജീപ്പില്‍ ഇടിച്ചു. കാളവണ്ടിയുടെ ചക്രങ്ങൾ തകർന്നു. ആള്‍ക്കൂട്ടത്തിനിടയിലേക്ക് വിരണ്ടോടിയ കാളകള്‍ പാഞ്ഞെത്തിയെങ്കിലും ആളുകള്‍ ഓടി മാറിയതിനാല്‍ അപകടം ഒഴിവായി.
സി.പി.എം കുമളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നവകേരള സദസിന്റെ പ്രചരാണാര്‍ഥം മത്സരം സംഘടിപ്പിച്ചത്. മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്. വാഹന നിയന്ത്രണം ഏർപ്പെടുത്തിയതിന് ശേഷമാണ് മുമ്പ് ഇവിടെ കാളവണ്ടിയോട്ട മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്.
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…
കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…