India

യാത്രക്കിടെ തുറിച്ച് നോക്കി,പരാതി നൽകുമെന്ന് പറഞ്ഞിട്ടും ചെവി കൊണ്ടില്ല; ഊബർ ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയുമായി മാദ്ധ്യമപ്രവർത്തക

ദില്ലി:യാത്രക്കിടെ തന്നെ അപമാനിച്ചെന്നും തുറിച്ചുനോക്കിയെന്നും പരാതിയുമായി മാദ്ധ്യമപ്രവർത്തക.
സംഭവത്തിന്റെ വീഡിയോയും അവർ പങ്കുവെച്ചിട്ടുണ്ട്. പ്രമുഖ മാദ്ധ്യമ സ്ഥാപനത്തിലെ മാദ്ധ്യമപ്രവർത്തകയായ യുവതി, ന്യൂ ഫ്രണ്ട്സ് കോളനിയിലെ വസതിയിൽ നിന്ന് ഊബർ ഓട്ടോയിൽ കയറി മാളവ്യ നഗറിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.വിനോദ് കുമാർ എന്ന ഡ്രൈവർ ഓട്ടോയുടെ സൈഡ് മിററിലൂടെ തന്നെ മോശമായ രീതിയിൽ യാത്രയിലുടനീളം തുറിച്ചു നോക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ഊബറിന്റെ സുരക്ഷാ സംവിധാനം ഉപയോ​ഗിച്ച് പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് യുവതി പറഞ്ഞു.

യാത്രക്കിടെ ഡ്രൈവർ ഓട്ടോയുടെ സൈഡ് മിററിലൂടെ നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കണ്ണാടിയുടെ കാഴ്ചയിൽ നിന്ന് മാറിയിരുന്നപ്പോൾ ഇയാൾ പിന്നിലോട്ട് നിരന്തരം നോക്കി അപമാനിക്കുകയും ഭയപ്പെടുത്തുകയും ചെയ്തെന്ന് യുവതി പരാതിപ്പെട്ടു. ഊബറിന്റെ സുരക്ഷാ ഫീച്ചർ ഉപയോഗിക്കാൻ നമ്പർ ഡയൽ ചെയ്തപ്പോൾ ഓഡിയോ വ്യക്തമല്ലെന്നാണ് പറ‍ഞ്ഞത്. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പ്രശ്നമല്ലെന്നായിരുന്നു ഡ്രൈവറുടെ പ്രതികരണം. വീണ്ടും വിളിച്ചപ്പോൾ മോശം നെറ്റ്‌വർക്ക് കാരണം കണക്ട് ചെയ്യാനായില്ലെന്നും ഇവർ ട്വീറ്റ് ചെയ്തു.

സംഭവത്തിന്റെ വീഡിയോ ഷൂട്ട് ചെയ്യുകയും ഡ്രൈവറുടെ ചിത്രം ട്വിറ്റർ ഹാൻഡിലിൽ ഷെയർ ചെയ്യുകയും ചെയ്തു. മാർച്ച് ആറിനകം ദില്ലി പോലീസിൽ നിന്ന് നടപടിയുടെ വിശദാംശം ഡിസിഡബ്ല്യു ആവശ്യപ്പെട്ടിട്ടുണ്ട്. ‌ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ കൈമാറാനും കുറ്റാരോപിതനായ ഓട്ടോ ഡ്രൈവർക്കെതിരെ പോലീസ് സ്വീകരിച്ച നടപടി വ്യക്തമാക്കാനും ഡിസിഡബ്ല്യു ആവശ്യപ്പെട്ടു.

B4 Admin

Recent Posts

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

41 minutes ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

49 minutes ago

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

4 hours ago

കേരളപ്പിറവി ​ദിനത്തിൽ ഭാഷയും സംസ്കാരവും വികസനനേട്ടങ്ങളും: ആശംസകളുമായി ഗവർണർ ഓംപ്രകാശ് മാഥൂർ

നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…

4 hours ago

ചേർത്തലയിൽ സ്കൂളിൽ കൃപാസനം വിതരണം: രക്ഷിതാക്കളുടെ പ്രതിഷേധം ശക്തം

ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…

6 hours ago

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

20 hours ago